തലയില്‍ എണ്ണ തേപ്പ് ഗുണവും ദോഷവും

തലയില്‍ എണ്ണ തേപ്പ് ഗുണവും ദോഷവും

Health

തലയില്‍ എണ്ണ തേപ്പ് ഗുണവും ദോഷവും
പിറന്നുവീണ കാലം മുതല്‍ മനുഷ്യന്‍ തലയില്‍ എണ്ണ തേക്കുന്ന സമ്പ്രായത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ചെറുപ്രായം മുതല്‍ വാര്‍ദ്ധക്യ അവസ്ഥയില്‍ വരെ തലയില്‍ എണ്ണ തേക്കുന്നത് പലര്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്.

നിരവധി എണ്ണകള്‍ ഉണ്ടെങ്കിലും തലയില്‍ തേക്കുവാന്‍ ഏറ്റവും ഉത്തമം വെളിച്ചെണ്ണയാണ്.
തലയില്‍ എണ്ണ തേക്കുന്നതുമൂലം ഒരുപാടു ഗുണങ്ങളുണ്ട്. തലയ്ക്കും ശരീരമാസകലത്തിനും കുളിര്‍മ്മ നല്‍കുന്നു. തലമുടിയ്ക്ക് ബലവും സൌന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

തലമുടിയ്ക്കുള്ളില്‍ പേന്‍ ‍, പ്രാണികള്‍ എന്നിവ വസിക്കാതിരിപ്പാന്‍ സഹായിക്കുന്നു. തലയിലെ വരള്‍ച ഇല്ലാതാകുന്നു. ദിവസവും കുളിക്കുന്നതിനു മുമ്പ് തലയിലും പാദത്തിലും എണ്ണ പുരട്ടുന്നത് നല്ലതാണ്. എണ്ണ പുരട്ടുന്നതു മൂലം തലമുടി കൊഴിയുന്ന അവസ്ഥയുടെ വേഗത കുറയ്ക്കുന്നു.

എണ്ണ തലയില്‍ പുരട്ടുന്നതുമൂലം അസ്ഥികള്‍ക്കു പോലും ഗുണം ലഭിക്കുന്നു. വെളിച്ചെണ്ണയില്‍ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ആയതിനാല്‍ മായം ചേരാത്ത ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക.

വെളിച്ചെണ്ണ ഉപയോഗിക്കുന്നതുമൂലം തലയിലെ താരനെ തടയുന്നു. തലമുടിക്കു കൂടുതല്‍ കറുപ്പു നല്‍കുന്നു. തലമുടി വേഗത്തില്‍ വളരുവാനും സഹായിക്കുന്നു. തലയോടിനു പുറത്തുള്ള ഫംഗസുകളെ നശിപ്പിക്കുന്നു. തലമുടി ചുരുളുന്നതു ലഘൂകരിക്കുന്നു. എണ്ണ പുരട്ടുന്നതുമൂലം മനസിനു കുളിര്‍മ്മയും ഉന്മേഷവും വര്‍ദ്ധിപ്പിക്കുന്നു.

ധാരാളം രേഗങ്ങള്‍ക്ക് എണ്ണ തേക്കുന്നതുമൂലം ശമനം വരുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ തലയില്‍ എണ്ണ തേക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളുണ്ട്. കഫക്കെട്ടുള്ളവരും കഫം മൂലം രോഗങ്ങള്‍ ഉണ്ടാകുന്നവരും എണ്ണ തേക്കാന്‍ പാടുള്ളതല്ല. വാവന്യം, വിരോചനം തുടങ്ങിയ ശോധന ക്രീയകള്‍ ചെയ്തിരിക്കുന്നവരിലും ദഹനക്കേടുള്ളവരും എണ്ണ തേക്കുന്നത് ഒഴിവാക്കണം.

ചുമ, ജലദോഷം, പനി എന്നിവ ഉള്ളവര്‍ ശരീരത്തിലോ, തലയിലോ എണ്ണ തേക്കാന്‍ പാടില്ല. കുട്ടികളെ തലയിലും ശരീരത്തിലും എണ്ണ തേപ്പിച്ചശേഷം കുളിപ്പിക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി ഉണ്ടാകും. എന്നാല്‍ മേല്‍ വിവരിച്ച അസുഖങ്ങള്‍ ഉള്ളവര്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എണ്ണ തേച്ചു കുളിക്കുന്നതു ഒഴിവാക്കണം.

നടുവേദന, മുട്ടുവേദന, പിടലി വേദന തുടങ്ങിയ പല രോഗങ്ങളുടെയും ആദ്യാവസ്ഥയില്‍ തൈലം തേക്കാന്‍ പാടില്ല. ഉള്ളില്‍ മരുന്നു കഴിച്ചശേഷം ശരീരത്തെ തൈല പ്രയോഗത്തിനുള്ള അവസ്ഥയില്‍ എത്തിച്ചശേഷം മാത്രമേ തൈലം തേച്ചുവാന്‍ പാടുള്ളു.