അന്ന് സാത്താന്‍ ആരാധകനായ ഗുണ്ടാ നേതാവ്, ഇന്ന് സുവിശേഷ പ്രസംഗകന്‍

അന്ന് സാത്താന്‍ ആരാധകനായ ഗുണ്ടാ നേതാവ്, ഇന്ന് സുവിശേഷ പ്രസംഗകന്‍

Breaking News USA

അന്ന് സാത്താന്‍ ആരാധകനായ ഗുണ്ടാ നേതാവ്, ഇന്ന് സുവിശേഷ പ്രസംഗകന്‍
ഒരു കാലത്ത് യു.എസിലെ ഫ്ളോറിഡയെ ആകമാനം വിറപ്പിച്ച യൌവ്വനക്കാരന്‍, സാത്താന്‍ ആരാധകനായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് റിനി മാര്‍ട്ടിനസ് ഇപ്പോള്‍ കര്‍ത്താവിനുവേണ്ടി അഹോരാത്രം ശക്തമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധ സുവിശേഷകന്‍ ‍.

ലെയ്സന്‍ നഗരത്തില്‍ പൈശാചിക ആചാരങ്ങള്‍ അനുഷ്ഠിച്ചു പോന്നിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയായിരുന്നു റിനി. തന്റെ 12-ാം വയസ്സില്‍ത്തന്നെ റിനി കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞിരുന്നു.

14-ാം വയസ്സില്‍ ഒരു ഗുണ്ടാ സംഘത്തില്‍ അംഗമായി മോഷണം പിടിച്ചു പറിക്കല്‍ ‍, ലഹരി പദാര്‍ത്ഥങ്ങളുടെ അടിമ, കൊലപാതകന്‍ എന്നീ ദുഷ്പേരുകളില്‍ അറിയപ്പെട്ടിരുന്ന റിനിയെ ‘ലെവല്‍ ‍’ എന്ന പേരിലായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.

സലംഘം ചേര്‍ന്ന് കൊള്ള നടത്തിയും എതിരാളികളെ വെടിവെച്ചും കൊലപ്പെടുത്തിയ റിനി 1990-ല്‍ ലാറ്റിന്‍ സിന്റിക്കേറ്റ് എന്ന പേരില്‍ സ്വന്തമായി ഗുണ്ടാ സംഘവും രൂപീകരിച്ചു. 300 ഓളം സംഘങ്ങളുണ്ടായിരുന്നു ഈ സംഘത്തില്‍ ‍. കൂടാതെ ബെയര്‍ നക്കിന്‍ പോരാളി കൂടിയായിരുന്നു റിനി. ഇയാള്‍ പ്രമുഖ ലോക ചാമ്പ്യന്‍ നിക്വരാഗ്വക്കാരന്‍ റിക്കാര്‍ഡോ മയോര്‍ഗയെ 3 വട്ടം കീഴ്പ്പെടുത്തുകയും ചെയ്തിരുന്നു.

പിതാവില്ലാത്ത റിനിയെ വളര്‍ത്തിയത് മാതാവായിരുന്നു. സാത്താന്റെ പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ കരുത്തു പകരാനായി ചെറു പ്രായത്തില്‍ തന്റെ അമ്മ മൃഗബലിയും നടത്തിയരുന്നു. ഇതൊക്കെ മതചടങ്ങിനോടനുബന്ധിച്ചായിരുന്നു. നിരവധി തവണ എതിര്‍സംഘങ്ങളുമായി ഏറ്റുമുട്ടി.

മിയാമിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘമായി അറിയപ്പെട്ടിരുന്ന ഇവരുടെ മുമ്പില്‍ പല കുടുംബങ്ങളിലെയും കണ്ണീര്‍ വീണു. ഒരിക്കല്‍ ഏറ്റുമുട്ടലിനിടയില്‍ മാരകമായി വെടിയേറ്റു. മരിച്ചുപോയ അവസ്ഥ. കോമാ സ്റ്റേജില്‍ ആശുപത്രി ക്കിടയില്‍ ജീവന്‍ തിരിച്ചുകിട്ടി. നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്. തനിക്കു ചുറ്റും അംഗരക്ഷകരും അനുയായികളുമുണ്ടായി. ധനം കുമിഞ്ഞുകൂടി.

എന്നാല്‍ ജീവിതത്തില്‍ ഹൃദയത്തില്‍ ഒരകു ശൂന്യത നിഴലിച്ചിരുന്ന താന്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ യേശുവിന്റെ ശബ്ദം കേള്‍ക്കുവാനിടയായി. ” ഞാന്‍ നിന്നെ സന്ദര്‍ശിക്കും” എന്നായിരുന്നു യേശുവിന്റെ ശബ്ദം. തന്നെ ഈ ശബ്ദം പിന്തുടരുന്നതായി തോന്നി. 2013-ല്‍ റിനിയുടെ ജീവിതത്തില്‍ അതു സംഭവിച്ചു. കര്‍ത്താവായ യേശു തന്നെ സന്ദര്‍ശിച്ചതും സ്നേഹിക്കുന്നതും യഥാര്‍ത്ഥ്യമായി സംഭവിച്ചു. പിന്നീട് റിനി കര്‍ത്താവിനായി സമര്‍പ്പിക്കുകയുണ്ടായി.

2016-ല്‍ സ്നാനപ്പെടുകയുണ്ടായി. തുടര്‍ന്ന് റിനി യേശുവിന്റെ ഉത്തമ വിശ്വാസിയായി അനേക സ്ഥലങ്ങളില്‍ കര്‍ത്താവിനെ സാക്ഷീകരിച്ചു. ജയിലുകളില്‍ ‍, ആശുപത്രികളില്‍ ല്‍, നഗരങ്ങളില്‍ ‍, തെരുവുകളില്‍ എല്ലായിടത്തും യേശുക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുന്നു. തന്റെ പഴയ ഗുണ്ടാസംഘങ്ങളില്‍ ചിലരോടും സുവിശേഷം പങ്കുവെച്ചു. അവരില്‍ ചിലര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ രക്ഷിക്കപ്പെടുവാനിടയായി. ഇവരെ റിനി തന്നെ സ്നാനപ്പെടുത്തി.
44 കാരനായ റിനി പഴയ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കാറുണ്ട്. താന്‍ 6 പ്രാവശ്യം മരണത്തിന്റെ വക്കില്‍നിന്നും റക്ഷപെട്ടു. തന്റെ സഹ പ്രവര്‍ത്തകര്‍ പലരും കൊല്ലപ്പെട്ടു.

പക്ഷെ ഞാന്‍ മരിക്കുവാന്‍ ദൈവം അനുവദിച്ചില്ല. ഇപ്പോള്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ദൈവം എന്നെ തിരിഞ്ഞെടുത്തിരിക്കുന്നു. അനേക ചെറുപ്പക്കാരെ നാശത്തില്‍നിന്നും താന്‍ രക്ഷപെടുത്തി. അനുഗ്രഹിക്കപ്പെട്ട ഒരു സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് റിനി മാര്‍ട്ടിനസ്.