ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക്

ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക്

Breaking News Top News

ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക്
വാർത്ത : പി പി ചെറിയാൻ

യുഎസിലെ സപ്ലൈ ചെയിൻ, റീട്ടെയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയായ GS1 US-ന്റെ ഗവേണിംഗ് ബോർഡിലേക്ക് ഗൂഗിൾ എൻജിനീയറിങ് ലീഡർ സെന്തിൽ സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു.

ഗൂഗിളിലെ പ്രിൻസിപ്പൽ എൻജിനീയറും ഷോപ്പിംഗ് ഗ്രാഫ് വിഭാഗത്തിന്റെ ടെക്നിക്കൽ ലീഡറുമാണ് ഇദ്ദേഹം.

ഡിജിറ്റൽ പരിവർത്തനം, വിവരശേഖരണ വികസനം (Data Management) എന്നിവയിൽ യുഎസിന്റെ സപ്ലൈ ചെയിൻ തന്ത്രങ്ങൾക്ക് രൂപം നൽകാൻ പുതിയ ബോർഡ് അംഗങ്ങൾ സഹായിക്കുമെന്ന് GS1 US അറിയിച്ചു.

ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്നും ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സെന്തിൽ സുബ്രഹ്മണ്യൻ, ഗൂഗിളിന് മുൻപ് യാഹൂ, വെറൈസൺ മീഡിയ എന്നീ പ്രമുഖ കമ്പനികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.