വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച 25 വീയറ്റ്നാം ക്രൈസ്തവരെ ആക്രമിച്ചു

Breaking News Global Top News

വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച 25 വീയറ്റ്നാം ക്രൈസ്തവരെ ആക്രമിച്ചു
വിയറ്റ്നാമില്‍ അടുത്ത കാലത്ത് ക്രിസ്തുവിങ്കലേക്ക് വന്ന വിശ്വാസികളെ മടക്കിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ ആക്രമണത്തില്‍ 25 ക്രൈസ്തവര്‍ക്ക് പരിക്കേറ്റു.

 

വിയറ്റ്നാമിലെ വടക്കു പടിഞ്ഞാറന്‍ മലനിരകളിലെ ആദിവാസി സമൂഹമായ ഹമോങ് വിഭാഗത്തില്‍ നിന്നും വിശ്വാസത്തിലേക്കു വന്ന വിശ്വാസികളെയാണ് ക്രൂരമായി തല്ലിച്ചതച്ചത്.

 

വിയറ്റ്നാമിലെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധമതക്കാരുടെ പിന്തുണയോടുകൂടി ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് വിയറ്റ്നാം കമ്മറ്റി ഓണ്‍ ഹ്യൂമണ്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റ് വോ വാന്‍ അയി പറഞ്ഞു.

 

ആക്രമണത്തിനിരയായവരില്‍ 4 പേരുടെ നില ഗുരുതരമാണ്. തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

വിയറ്റ്നാമില്‍ ഹമോങ് വിഭാഗത്തില്‍ 4 ലക്ഷത്തോളം ക്രൈസ്തവരുണ്ട്. ഇവര്‍ക്ക് കടുത്ത പ്രതികൂലങ്ങളെയാണ് നേരിടേണ്ടി വരുന്നത്. നിരവധി സഭകള്‍ വിവിധ സ്ഥലങ്ങളിലുണ്ട്. പാസ്റ്റര്‍മാരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുന്നതും പതിവാണ്.

 

ജനങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നതില്‍ അസ്വസ്ഥത പൂണ്ടവര്‍ ആക്രമണത്തിലൂടെയും ഒറ്റപ്പെടുത്തലിലൂടെയും ഒതുക്കാനാണ് ശ്രമിക്കുന്നത്. ഭരണപക്ഷം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.