കുടുംബങ്ങളില്‍ സഭ വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് മാതാപിതാക്കള്‍ - സര്‍വ്വേ

കുടുംബങ്ങളില്‍ സഭ വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് മാതാപിതാക്കള്‍ – സര്‍വ്വേ

Breaking News India USA

കുടുംബങ്ങളില്‍ സഭ വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് മാതാപിതാക്കള്‍ – സര്‍വ്വേ

അമേരിക്കയിലെ കുട്ടികളുടെ മാതാപിതാക്കള്‍, മാതാപിതാക്കളല്ലാത്തവരേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിയനും തിരുവെഴുത്തുകളെ വിലമതിക്കാനും സാദ്ധ്യതയുണ്ടെന്ന് ഒരു പുതിയ സര്‍വ്വേയില്‍ കണ്ടെത്തി.

ജോലി, രക്ഷാകര്‍തൃത്വം, ദൈനംദിന ഉത്തരവാദിത്വങ്ങള്‍ എന്നിവ സന്തുലിതമാക്കുന്നത് സമ്മര്‍ദ്ദകരമായേക്കാവുന്ന ഒരു സമയത്ത് കുടുംബങ്ങളുടെ ജീവിതത്തില്‍ വിശ്വാസത്തിന്റെ മൂല്യം എത്ര പ്രധാനമാണെന്ന് അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയില്‍നിന്നുള്ള പുതിയ സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ ഡേറ്റ എടുത്തു പറയുന്നു.

പള്ളിയില്‍ പോകുന്ന മാതാപിതാക്കളില്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുകാരില്‍ 91 ശതമാനവും, ചരിത്രപരമായി കറുത്തവര്‍ഗ്ഗക്കാരായ 80 ശതമാനവും കത്തോലിക്കരില്‍ 69 ശതമാനവും തങ്ങളുടെ സഭകളുടെ പിന്തുണ അടയാളപ്പെടുത്തിയതായി പറയുന്നു.

വിശ്വാസ പ്രതിബദ്ധതയുടെ നിലവാരവും ഒരു പങ്കു വഹിക്കുന്നുണ്ട്. പള്ളിയില്‍ പോകുന്നത് പ്രാക്ടീസ് ചെയ്യുന്ന ക്രിസ്ത്യാനികളില്‍ 92 ശതമാനം പേര്‍ തങ്ങള്‍ക്ക് പിന്തുണ അനുഭവപ്പെടുന്നതായി പറയുന്നു.

കാഷ്വല്‍ ക്രിസ്ത്യാനികളില്‍ 77 ശതമാനവും പള്ളിയില്‍ പോകുന്ന നാമമാത്രമോ ക്രിസ്ത്യാനികളല്ലാത്തവരോ ആയ 50 ശതമാനവും ജനറല്‍ ഇസഡ് വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ 62 ശതമാനവും തങ്ങളുടെ ജനറല്‍ ഇസഡ് വിഭാഗത്തില്‍പ്പെട്ട രക്ഷിതാക്കള്‍ അല്ലാത്തവരേക്കാള്‍ 44 ശതമാനം ക്രിസ്ത്യാനികളായി തിരിച്ചറിയാനുള്ള സാദ്ധ്യത കൂടുതലാണ്.

മില്ലേനിയലുകള്‍ക്കിടയിലും ഈ വ്യത്യാസം പ്രകടമാണ്. മില്ലേനിയലുകളില്‍ 64 ശതമാനം രക്ഷിതാക്കള്‍ ക്രിസ്ത്യാനികളായി തിരിച്ചറിയുമ്പോള്‍ മതാപിതാക്കളല്ലാത്തവരില്‍ 49 ശതമാനം പേര്‍ ക്രിസ്ത്യാനികളായി തിരിച്ചറിയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.