ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

Breaking News Middle East

ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

ഡമാസ്ക്കസ്: സിറിയയിലെ ഹാമാ പ്രവിശ്യയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശ കര്‍മ്മത്തിനിടെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു ആക്രമണം. ഹാമായ്ക്കു സമീപം അല്‍ ‍-സുഖായ്ലാബിയായിലെ ഹാഗിയ സോഫിയ പള്ളിക്കു നേര്‍ക്കായിരുന്നു ആക്രമണം. തുര്‍ക്കിയിലെ ഇസ്താംബൂളിലെ പൌരാണിക ക്രൈസ്തവ ദേവാലയമായ ഹാഗിയ സാഫിയ മോസ്ക്കാക്കി മാറ്റിയതിനെത്തുടര്‍ന്ന് അതേ മാതൃകയില്‍ പണികഴിപ്പിച്ച ദേവാലയമാണ് ആക്രമണത്തിനിരയായത്.

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസാദും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും മുന്‍കൈ എടുത്താണ് അല്‍ ‍-സുഖയ്ലാബിയായിലെ ഹാഗിയ സോഫിയ പള്ളി പണികഴിപ്പിച്ചത്. എഡി 532നും 537നും ഇടയില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് തുര്‍ക്കിയിലെ ഇന്നു നിലനില്‍ക്കുന്നതുപോലെയുള്ള ക്രൈസ്തവ ദേവാലയം പണി കഴിപ്പിച്ചത്.

പ്രസ്തുത സ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തിഡ്രലുമായിരുന്നു ഇത്.

2020 ജൂലൈ 11-ന് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഗവണ്മെന്റ് ഇതു വീണ്ടും മുസ്ളീം പള്ളിയായി പ്രഖ്യാപിച്ച്കൊണ്ട് ആരാധനയ്ക്കായി തുറന്നുകൊടുത്തു. എഡി 360-ല്‍ ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയായിട്ടായിരുന്നു നിര്‍മ്മിച്ചത്.

ഓട്ടോമന്‍ ആധിപത്യത്തെത്തുടര്‍ന്ന് 1453-ല്‍ ഇതൊരു മുസ്ളീം പള്ളിയായും 1995-ല്‍ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഇത് ഒരു മോസ്ക്കാണ്.

അതിന്റെ മാതൃകയിലാണ് സിറിയില്‍ ഇപ്പോള്‍ ആക്രമിക്കപ്പെട്ട ക്രൈസ്തവ ദേവാലയം പണികഴിപ്പിച്ചത്.