ഭക്ഷ്യവസ്തുക്കള്‍ക്ക് കൃത്രിമ നിറം നല്‍കുന്ന രാസവസ്തുക്കള്‍ പൂര്‍ണമായും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ഭക്ഷ്യവസ്തുക്കള്‍ക്ക് കൃത്രിമ നിറം നല്‍കുന്ന രാസവസ്തുക്കള്‍ പൂര്‍ണമായും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

Breaking News Health India

ഭക്ഷ്യവസ്തുക്കള്‍ക്ക് കൃത്രിമ നിറം നല്‍കുന്ന രാസവസ്തുക്കള്‍ പൂര്‍ണമായും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: ആരോഗ്യ രംഗത്ത് പുതിയ വിപ്ളവത്തിനു തുടക്കം കുറിച്ച് കര്‍ണാടക സര്‍ക്കാര്‍. ഭക്ഷണ സാധനങ്ങള്‍ക്ക് കൃത്രിമ നിറം നല്‍കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ പൂര്‍ണാമായും നിരോധിച്ചു.

സംസ്ഥാനത്ത് ചിക്കന്‍, ഫിഷ് കബാബ് തുടങ്ങിയ വിഭവങ്ങളില്‍ നിറത്തിനായി അനിയന്ത്രിതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

നിയമം പാലിക്കാത്ത വ്യാപാരികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവു ശിക്ഷയും പത്ത് ലക്ഷം രൂപാ വരെ പിഴയും ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തുടനീളം വില്‍ക്കുന്ന കബാബുകളില്‍ കൃത്രിമ നിറം ചേര്‍ക്കുന്നുവെന്ന വ്യാപക പരാതികളെ തുടര്‍ന്നാണ് നടപടി.

കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച കബാബുകളുടെ 39 സാമ്പിളുകള്‍ പരിശോധിച്ചതില്‍ പലതിനും സണ്‍സെറ്റ് യെല്ലോ, കാര്‍മോയിസിന്‍ പോലുള്ള രാസവസ്തുക്കളുടെ അംശം കണ്ടെത്തി.

ഭക്ഷ്യ വകുപ്പ് 2011-ല്‍ പുറത്തിറക്കിയ ചട്ടപ്രകാരം കബാബുകളില്‍ കൃത്രിമ നിറം ചേര്‍ക്കുന്നത് പൂര്‍ണമായും വിലക്കിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തെ ഗോബി, മഞ്ചൂരിയന്‍, പഞ്ഞി മിഠായി തുടങ്ങിയ വിഭവങ്ങളില്‍ കൃത്രിമ നിറം ചേര്‍ക്കുന്നതും വിലക്കിയിരുന്നു.