കോംഗോയില്‍ മണ്ണിടിച്ചിലില്‍ 200 ലധികം പേര്‍ മരിച്ചതില്‍ വേള്‍ഡ് വിഷന്‍ അടിയന്തിര സഹായം ആവശ്യപ്പെടുന്നു

കോംഗോയില്‍ മണ്ണിടിച്ചിലില്‍ 200 ലധികം പേര്‍ മരിച്ചതില്‍ വേള്‍ഡ് വിഷന്‍ അടിയന്തിര സഹായം ആവശ്യപ്പെടുന്നു

Breaking News Top News

കോംഗോയില്‍ മണ്ണിടിച്ചിലില്‍ 200 ലധികം പേര്‍ മരിച്ചതില്‍ വേള്‍ഡ് വിഷന്‍ അടിയന്തിര സഹായം ആവശ്യപ്പെടുന്നു

ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ അടുത്തിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 200-ലധികം പേര്‍ മരിച്ചതിനെത്തുടര്‍ന്ന് സുവിശേഷ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് വിഷന്‍ മാനുഷിക സഹായം അഭ്യര്‍ത്ഥിക്കുന്നു.

യു.എസ്. ആസ്ഥാനമായുള്ള സംഘടനയുടെ ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ഒട്ടേറെ ഖനികളില്‍ കുട്ടികള്‍ ജോലി ചെയ്യുന്ന സ്ഥലമാണിത്. ഏകദേശം 70 കുട്ടികള്‍ മരണപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.

വര്‍ഷങ്ങളായുള്ള സായുധ സംഘര്‍ഷം, നിര്‍ബന്ധിത കുടിയിറക്കം, വിട്ടുമാറാത്ത ദാരിദ്യ്രം എന്നിവയാല്‍ ദുര്‍ബലമായ കോംഗോയില്‍ ഈ ദുരന്തം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

“ഇതൊരു ഹൃദയഭേദകമായ ദുരന്തമാണ്” വേള്‍ഡ് വിഷന്റെ ഡിആര്‍സിയിലെ ദേശീയ ഡയറക്ടര്‍ അലിന്‍ നവോണ്‍ പറഞു.ശക്തമായ മഴയും നിരവധി ഭൂഗര്‍ഭ ഷാഫ്റ്റുകളുടെ തകരാറുകളയും തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് സംഘടന പറയുന്നത്., ചൂഷണം, മാനസിക ആഘാതം, കുടുംബ വേര്‍പിരിയില്‍ എന്നിവയുടെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.