മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ

മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ

Asia Breaking News Global

മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കു അപകടകരമായ നിലയില്‍ ഭീഷണി ഉയര്‍ത്തുന്ന മതനിന്ദാ വകുപ്പിന്റെ അടുത്ത രണ്ട് ഇരകളായി ക്രൈസ്തവ സഹോദരങ്ങള്‍ ‍.

ലാഹോര്‍ സ്വദേശികളായ ഖൈസര്‍ അയൂബ്, അമൂണ്‍ അയൂബ് എന്നിവര്‍ക്ക് മതനിന്ദാ കുറ്റം ചുമത്തി പാക്ക് കോടതി വധശിക്ഷ വിധിച്ചു. 2015 മുതല്‍ ഇവര്‍ ഝലം ജില്ലാ ജയിലില്‍ കഴിയുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ഈ മാസം 13-നു ജയിലിനുള്ളിലെ കോടതിയിലാണ് അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സെന്റര്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്‍സ് ആന്‍ഡ് സെന്റില്‍മെന്റ് എന്ന സംഘടന അറിയിച്ചു. മതപീഢനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
ഖൈസറിന്റെയും, അമൂണിന്റെയും ഉടമസ്ഥതയിലുള്ള വെബ്സൈറ്റില്‍ മതത്തെ നിന്ദിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണം 2011-ലാണ് ഉണ്ടായത്.

ഏപ്രില്‍ 2009 മുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നു ഈ സഹോദരങ്ങള്‍ പറഞ്ഞു. 2015-ല്‍ ഇരുവരും അറസ്റ്റിലായി. ഇരുവരും വിവാഹിതരാണ്. ഖൈസറിന്റെ ഭാര്യ ആമിന ദമ്പതികള്‍ക്ക് 3 കുട്ടികളുണ്ട്.

ഹൂമയാണ് അമൂണിന്റെ ഭാര്യ. സ്കൂള്‍ ടിച്ചറാണ്. മതനിന്ദാ കുറ്റം ചുമത്തി ക്രിസ്ത്യന്‍ വീട്ടമ്മയായ അസിയാ ബീബിയ്ക്കു വദശിക്ഷ വിധിച്ചിരുന്നു. 8 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷ റദ്ദാക്കി അസിയായെ മോചിപ്പിച്ചിരുന്നു.