തൊഴിലുടമ ബന്ദിയാക്കി മതം മാറ്റാന്‍ ശ്രമിച്ച 3 ക്രിസ്ത്യന്‍ സഹോദരിമാരെ കോടതി മോചിപ്പിച്ചു
തൊഴിലുടമകള്‍ ബന്ദിയാക്കി നിര്‍ബന്ധിച്ച് ഇസ്ളാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത 3 ക്രിസ്ത്യന്‍ സഹോദരിമാരെ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഒരു കോടതി അനുവദിച്ചു.
9,13,16 വയസ്സുളള ഈ മൂന്ന് സഹോദരിമാരും പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ ഇഷ്ടിക ചൂള തൊഴിലാളികളായ നവീദ് മസിയുടെയും ഭാര്യ മിന നവീദിന്റെയും പെണ്‍മക്കളാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
തീര്‍ത്തും ദരിദ്രരായ പെണ്‍കുട്ടികളെ 2023 സെപ്റ്റംബറില്‍ ഹലീമ ബീബി എന്ന മുസ്ളീം സ്ത്രീക്ക് വീട്ടു ജോലി ചെയ്യാന്‍ അവരുടെ മാതാപിതാക്കള്‍ അയച്ചിരുന്നു.
എന്നാല്‍ ബീബിയും മറ്റു മൂന്നു മുസ്ളീം കുടുംബങ്ങളും പെണ്‍കുട്ടികളെ ബന്ദികളാക്കി. തുടര്‍ന്നു തങ്ങള്‍ ഇസ്ളാം മതത്തിലേക്ക് മാറ്റപ്പെട്ടുവെന്നും അപ്രകാരം ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വീട്ടിലേക്ക് മടങ്ങാനും ആഗ്രഹിച്ചു.
ഇതേത്തുടര്‍ന്ന് ട്രൂ സ്പിരിറ്റ് എന്ന നിയമ അഭിഭാഷക ഗ്രൂപ്പിന്റെ സഹായത്തിനും ഇടപെടലിനും ശേഷം ആഗസ്റ്റ് 15-ന് ലാഹോര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് ഷക്കീല്‍ അഹമ്മദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച അവകാശ വാദങ്ങള്‍ പിന്‍വലിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ സഹോദരിമാരെ അനുവദിച്ചു.
എന്നാല്‍ ബീബിക്കോ അവരുടെ കുടുംബങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
2024 ഏപ്രിലില്‍ പാക്കിസ്ഥാനിലെ ഇതര മതസ്ഥരില്‍നിന്നുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന അവസ്ഥയെക്കുറിച്ചുള്ള ഒരു പ്രസ്താവനയില്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ യു.എന്‍ ഓഫീസ് പറഞ്ഞു” ക്രിസ്ത്യന്‍ ഹിന്ദു പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍, കടത്ത്, കുട്ടികള്‍ നേരത്തേയുള്ളതും നിര്‍ബന്ധിതവുമായ വിവാഹം, ഗാര്‍ഹിക അടിമത്വം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയ്ക്കു പ്രത്യേകിച്ചു ഇരകളാകുന്നു”.
ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ 2024-ലെ ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പാക്കിസ്ഥാന്‍ 7-ാം സ്ഥാനത്താണ്.