‘നിര്‍ഭാഗ്യത്തിനു’ കാരണക്കാരന്‍ എന്നാരോപിച്ചു മകനെ അച്ഛന്‍ കൊലപ്പെടുത്തി

Breaking News India

‘നിര്‍ഭാഗ്യത്തിനു’ കാരണക്കാരന്‍ എന്നാരോപിച്ചു മകനെ അച്ഛന്‍ കൊലപ്പെടുത്തി
റായ്പൂര്‍ ‍: വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് യാതൊരു കുറവുമില്ലെന്ന് പുതിയ സംഭവം തെളിയിക്കുന്നു.

 

തന്റെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണം ഒമ്പതു വയസുകാരനായ മകനാണെന്ന ചിന്തയില്‍ ശ്രാവണ്‍ സത്നാമി (38) എന്ന അച്ഛന്‍ മകന്‍ കലേശ്വറിനെ കൊലപ്പെടുത്തുകയായിരുന്നു. ഛത്തീസ്ഗഢിലെ റായ്പൂരില്‍നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ടില്‍ഡയിലാണ് നരഹത്യ നടന്നത്.

 

ഉറങ്ങിക്കിടക്കുകയായിരുന്ന കലേശ്വറിനെ വിളിച്ചുണര്‍ത്തിയശേഷം കുട്ടിയുടെ തല ശക്തമായി ഇയാള്‍ തറയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

 

വീട്ടില്‍ ഭാര്യയില്ലാത്ത സമയത്തായിരുന്നു ഈ ക്രൂരത. അല്‍പ്പ സമയത്തിനുശേഷം ഭാര്യ വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അനക്കിമില്ലാതെ കിടക്കുന്ന മകനെകണ്ട് നിലവിളിച്ചു. ഇതുകേട്ട അയല്‍വാസികള്‍ ഓടിയെത്തി.

 

സംഭവിത്തിനുശേഷം പ്രതി പോലീസിനു കീഴടങ്ങി കുറ്റസമ്മതം നടത്തി. ശ്രവണിനെ പോലീസ് അറസ്റ്റു ചെയ്യുകയും കൊലപാതകക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.