അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന് സുവിശേഷകനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന് സുവിശേഷകനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Africa Breaking News

ഉഗാണ്ടയില്‍ അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന് സുവിശേഷകനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കിഴക്കന്‍ ഉഗാണ്ട: ഉഗാണ്ടയില്‍ മുസ്ളീങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു യുവ സുവിശേഷകനെ മതമൌലികവാദികള്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

കിഴക്കന്‍ ഉഗാണ്ടയിലെ പല്ലിസ ജില്ലയിലെ ഒരു ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ സുവിശേഷകനായ റിച്ചാര്‍ഡ് മലിംഗ (36)നെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ (സുരക്ഷാ കാരണത്തില്‍ പേര് പുറത്തുവിട്ടിട്ടില്ല) റിച്ചാര്‍ഡിനെ ബുട്ടെസോ ഡില്ലയിലേക്ക് സുവിശേഷം പങ്കുവെയ്ക്കാനായി നിയോഗിച്ചു.

ഇതു പ്രകാരം ജൂണ്‍ 17-ന് രാവിലെ റിച്ചാര്‍ഡ് സ്വന്തം നാടായ പല്ലിസയില്‍നിന്നും യാത്ര തിരിച്ചു. എന്നാല്‍ വൈകുന്നേരത്തോടെ തന്നെ മുസ്ളീങ്ങള്‍ വളഞ്ഞിരിക്കുന്നുവെന്ന് റിച്ചാര്‍ഡില്‍നിന്നും പാസ്റ്റര്‍ക്ക് ഒരു ചെറിയ സന്ദേശം ലഭിച്ചു.

ഞാന്‍ അദ്ദേഹത്തിനു പല തവണ മറുപടി അയച്ചു. പക്ഷെ പ്രതികരണമൊന്നും ഉണ്ടായില്ല. പാസ്റ്റര്‍ പറഞ്ഞു. ബുഡാക, കറ്റാമ, ബുട്ടെസോ, പല്ലിസ എന്നിവിടങ്ങളിലെ മുസ്ളീം തീവ്രവാദികളില്‍നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും പാസ്റ്റര്‍ പറഞ്ഞു.

ബുട്ടെസോ ജില്ലയിലെ അകിസിം ഗ്രാമത്തിലെ കയറ്റെസ്വാസിനു സമീപമുള്ള അലോഡോട്ട് ഗ്രാമത്തിനും ഇടയിലുള്ള പ്രധാന റോഡില്‍ രാത്രി 7.30 ഓടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതായി ഒരു പ്രദേശ വാസി പറഞ്ഞു. ഞങ്ങള്‍ സംഭവ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച നിലയില്‍ റിച്ചാര്‍ഡിനെ കയറുകൊണ്ട് ബന്ധിച്ച നിലയില്‍ ഞങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ ഐഡന്റിറ്റി അന്വേഷിച്ചു. ആക്രമണത്തിനിരയായ ആളുടെ ഫോണില്‍നിന്നും വിവരങ്ങളും മറുവശത്തുനിന്നും ലഭിച്ച സന്ദേശങ്ങളും കണ്ടതിനാല്‍ പാസ്റ്ററുമായി ബന്ധപ്പെട്ടു. പാസ്റ്റര്‍ വിവരം അറിഞ്ഞ ഉടന്‍ ബുട്ടോസോ ജില്ലയിലെ പോലീസിനെ വിളിച്ചു.

ഉടന്‍ തന്നെ സ്ഥലത്തെത്തി. റിച്ചാര്‍ഡിന്റെ മൃതദേഹം ജില്ലാ മോര്‍ച്ചറിയിലേക്കു മാറ്റി. പോലീസ് അന്വേഷണം തുടങ്ങി. നിരവധി ആളുകളെ യേശുക്രിസ്തുവിങ്കലേക്കു നേടിയതിനാണ് കൊല്ലപ്പെട്ടതെന്ന് പാസ്റ്റര്‍ പറഞ്ഞു.

ഒരു സമര്‍പ്പിത സുവിശേഷകനായി റിച്ചാര്‍ഡ് ബുട്ടോസോ ജില്ലയിലെത്തി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.