ലോക സമാധാനം: ഒന്നാം സ്ഥാനത്ത് ഐസ്ളാന്റ്, ഇന്ത്യ 146-ാമത്
ലോക സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാഷ്ട്രമായ ഐസ്ളാന്റും രണ്ടാം സ്ഥാനത്ത് ഡെന്മാര്‍ക്കും യഥാക്രമം അയര്‍ലന്റും ന്യൂസിലാന്റും മൂന്നും നാലും സ്ഥാനത്തും നില്‍ക്കുന്നു.
ആസ്ട്രേലിയയിലെ സിഡ്നി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക്സ് ആന്‍ഡ് പീസ് ആണ് വിവിധ മാനദണ്ഡങ്ങളെ ആസ്പദമാക്കി ലോക സമാധാന സൂചിക പ്രസിദ്ധീകരിച്ചത്. സമാധാനത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 146 ആണ്. യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്.
ആദ്യ പത്തില്‍ ഏഷ്യയില്‍നിന്ന് സിംഗപ്പൂരും (6), ജപ്പാനും (9) ഇടംനേടി. ആസ്ട്രിലിയ (5), പോര്‍ച്ചുഗല്‍ (7), സ്ളേവേനിയ (8), സ്വിറ്റ്സര്‍ലാന്‍ഡ് (10) എന്നിങ്ങനെയാണ് ആദ്യ സ്ഥാനക്കാര്‍.
ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം അഫാഗാനിസ്ഥാനാണ്. യെമന്‍ , സിറിയ, സൌത്ത് സുഡാന്‍ എന്നിവയാണ് സമാധാന പട്ടികയില്‍ അഫ്ഗാനിസ്ഥാന് തൊട്ടു മുകളിലുള്ള രാജ്യങ്ങള്‍ .
സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ , സൈനിക വത്ക്കരണത്തിന്റെ തോത് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സമാധാന പട്ടിക തയ്യാറാക്കിയത്. 163 രാജ്യങ്ങളുടെ പട്ടികയില്‍ യിസ്രായേല്‍
143-ാം സ്ഥാനത്താണ്.

