സിഇഎം യുവ മുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍
തിരുവല്ല: സിഇഎം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ് 18 വരെ നടക്കും.
കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര മെയ് 18-നു തിരുവനന്തപുരത്തു സമാപിക്കും.
മയക്കു മരുന്നിനും അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള ബോധവല്‍ക്കരണവും സുവിശേഷ പ്രസംഗവും നടക്കും.
പാസ്റ്റര്‍മാരായ ബിജു ജോസഫ്, ജോമോന്‍ ജോസഫ്, ബിനു ഏബ്രഹാം, സാജോ തോണിക്കുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം, ജോര്‍ജ്ജ് മുണ്ടകന്‍ , പാസ്റ്റര്‍ ജോമോന്‍ ജോസഫ് പേരാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

