കൌമാരത്തിലെ വചന പരിജ്ഞാനക്കുറവ് ഒരു മന്ത്രവാദിനിയാക്കി: ഇന്ന് യേശുവിന്റെ ധീരസാക്ഷി

കൌമാരത്തിലെ വചന പരിജ്ഞാനക്കുറവ് ഒരു മന്ത്രവാദിനിയാക്കി: ഇന്ന് യേശുവിന്റെ ധീരസാക്ഷി

Breaking News USA

കൌമാരത്തിലെ വചന പരിജ്ഞാനക്കുറവ് ഒരു മന്ത്രവാദിനിയാക്കി: ഇന്ന് യേശുവിന്റെ ധീരസാക്ഷി

തൈല സ്ക്രോഗിന്‍സ് ഉള്ളില്‍ മരിച്ചവളായി തോന്നി. യു.എസിലെ നാഷ്വില്ലിയിലെ ഒരു ക്രിസ്ത്യന്‍ ഭവനത്തില്‍ ജനിച്ച് വളര്‍ന്നതിനുശേഷം കൌമാരത്തില്‍ത്തന്നെ എങ്ങനെയോ ഗൂഢവിദ്യയില്‍ അകപ്പെട്ടു. ജ്യോതിഷം, മന്ത്രവാദം നവീന യുഗ ജീവിതം എന്നിവ സ്വീകരിക്കപ്പെട്ടു.

തന്റെ ജീവിത കഥകള്‍ ഒരു മാധ്യമത്തിനു പങ്കുവെച്ച്കൊണ്ട് യുവതി വെളിപ്പെടുത്തുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്റെ കുടുംബത്തിലെ തന്നെ ഒരു വ്യക്തി ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്നു.

അവള്‍ ജ്യോതിഷത്തെക്കുറിച്ചും നവീന യുഗ ജീവിതത്തെക്കുറിച്ചും എന്നോടു പങ്കുവെച്ചു. വലിയ ജ്യോതിഷ പുസ്തകങ്ങള്‍ എനിക്കു തന്നു. എന്നിട്ട് ഇത് എന്റെ വ്യക്തിത്വത്തെക്കുറിച്ച് വളരെ കൃത്യമായി വിവരിക്കുന്നു എന്നു പറഞ്ഞു.

പക്ഷെ ആദ്യം എനിക്കു സംശയം തോന്നിയിരുന്നു. ഇതെങ്ങനെ സത്യമാകും. നിരവധി ചോദ്യങ്ങള്‍ ഞാന്‍ തന്നെ സ്വയം ചോദിച്ചു.

തന്റെ ജീവിതത്തില്‍ പിശാച് പാകിയ ആദ്യത്തെ വഞ്ചനയുടെ വിത്ത് വളര്‍ന്നു തുടങ്ങി. അതോടെ ഒരു ക്രിസ്ത്യാനിയായ എനിക്ക് മനോഭാവത്തിലും ചിന്തയിലും മാറ്റം വന്നു തുടങ്ങി. ദൈവത്തിന്റെ വചനത്തിലുള്ള പരിജ്ഞാനത്തിന്റെ കുറവ് എന്നെ വഴിതെറ്റിച്ചു.

തൈല കോളേജില്‍ പ്രവേശിച്ചപ്പോള്‍ തനിക്ക് ദൈവത്തില്‍ നിരാശയുണ്ടെന്നും തന്റെ ആഗ്രഹങ്ങള്‍ കൃത്യമായും ഉചിതമായ സമയത്ത് നിറവേറുന്നതിലും വിശ്വസിച്ചു. അവര്‍ 11 വര്‍ഷത്തോളം ഒരു ജ്യോതിഷിയായും മന്ത്രനാദിനിയായും ജീവിതം നയിച്ചു.

ക്രമേണ പാര്‍ട്ടി ജീവിത ശൈലിയും പങ്കുചേര്‍ന്നു. എല്ലാ വാരാന്ത്യത്തിലും മദ്യപിച്ചു. തെറ്റായ ജീവിതം നിരാശയിലേക്കു നയിച്ചു. പെട്ടന്നു വിഷാദരോഗിയായിത്തീര്‍ന്നു. ആത്മഹത്യാ ചിന്തകള്‍ ഭരിക്കുകയും ചെയ്തു.

യേശുവുമായി ബന്ധം അകന്നതിനുശേഷം അധാര്‍മ്മികമായ ജീവിതം നിരാശയിലേക്കു നയിച്ചു. ദിവസേന രണ്ടു മണിക്കൂറോളം കരയുകയും ചെയ്തിരുന്നു.

അങ്ങനെ തൈലയെ ഒരു കുടുംബ സുഹൃത്ത് ശ്രദ്ധിക്കുവാന്‍ തുടങ്ങി. ആ സ്ത്രീ അവളെ മനസ്സിലാക്കി. കോളേജ് വിദ്യാര്‍ത്ഥിനിയായ തൈല തന്റെ അനുഭവം പങ്കുവെച്ചു.

ആ സ്ത്രീ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി, തൈലയ്ക്ക് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ഉണ്ടായി. അങ്ങനെ മരണത്തിന്റെയും വിഷാദത്തിന്റെയും എല്ലാ ആത്മാവിനെയും ശാസിച്ചു.

അപ്പോള്‍ തന്റെ തലയില്‍നിന്നും ഒരു വലിയ ഭാരം ഇറക്കിവച്ചതായി തോന്നി. ദൈവം തൈലയെ പൂര്‍ണ്ണമായും സുഖപ്പെടുത്തി. ഇന്ന് തൈല ദൈവത്തിനുവേണ്ടി ജീവിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.