കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍
മനാമ: കൈ സ്കാന്‍ ചെയ്ത് പണം അയയ്ക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബഹ്റൈന്‍.
ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനുള്ള നിര്‍ദ്ദേശം സ്ട്രാറ്റജിക് തിങ്കിംഗ് പാര്‍ലമെന്ററി സ്പോക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. നിര്‍ദ്ദേശം നിലവില്‍ നിയമ നിര്‍മ്മാണ അവലോകനത്തിലാണ്.
പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും സ്പോക്കിന്റെ പ്രസിഡന്റുമായ അഹമ്മദ് അല്‍ സല്യും ആണ് ഈ നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലിമിന് സമര്‍പ്പിച്ചത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, ബെനിഫിറ്റ് കമ്പനി, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ എന്നിവയുമായി സഹകരിച്ച് വിശദമായ വിലയിരുത്തലിനായി ഈ നിര്‍ദ്ദേശം അല്‍ സല്ലാമിന്റെ സമിതിക്കു കൈമാറിയിട്ടുണ്ട്.
കൈപ്പത്തികൊണ്ട് സ്കാന്‍ ചെയ്യുന്ന, അതായത് പാംസ്കാന്‍ പേയ്മെന്റ് സംവിധാനം ആഗോള തലത്തില്‍ പ്രത്യേകിച്ച് ചൈനയില്‍ വലിയ രീതിയില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്.

