ഉറക്ക പ്രശ്നങ്ങള്‍ ഉറക്കം ശരീരത്തിനു ഏറ്റവും നല്ലതാണ്.

Breaking News Health

ഉറക്ക പ്രശ്നങ്ങള്‍ ഉറക്കം ശരീരത്തിനു ഏറ്റവും നല്ലതാണ്. ശരീയായ രീതിയിലുള്ള വളരെ കൃത്യതയോടെയുള്ള ഉറക്കം മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ആരോഗ്യത്തിനും ഗുണകരമാകുന്നു.

 

എന്നാല്‍ കൃത്യതയില്ലാത്ത ഉറക്ക സമയം, തൊഴില്‍ സമ്മര്‍ദ്ദം, മാനസിക പ്രശ്നങ്ങള്‍ ‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ചില ഔഷധ പ്രയോഗങ്ങള്‍ ‍, ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം, തെരുവുകളിലെ അമിതമായ വെളിച്ചം, ശബ്ദകോലാഹലം എന്നിവ ഉറക്കത്തെ ഹാനികരമായി ബാധിക്കുന്നുണ്ട്.

 

ഉറക്കത്തിലെ പല്ലുകടി, കൂര്‍ക്കം വലി, ഉറക്കത്തില്‍ പാദങ്ങളിലനുഭവപ്പെടുന്ന അസ്വാസ്ഥ്യം, ഉറക്കത്തില്‍ കൈകാലുകള്‍ എടുത്തെറിയല്‍ ‍, ഉറക്കതിതലനുഭവപ്പെടുന്ന തളര്‍ച്ച, ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക, ഉറക്കത്തിലെ ശ്വസന പ്രശ്നങ്ങള്‍ ‍, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ ‍, പിറുപിറുക്കല്‍ ‍, ഞെട്ടിയുണരല്‍ തുടങ്ങി ഉറക്കത്തെ കഠിനമായി ബാധിക്കുന്ന അനേക പ്രശ്നങ്ങളുണ്ട്.

 

ചിലര്‍ കിടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രം ഉറക്കം വരിക, കിടന്നു കഴിഞ്ഞാലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍കൊണ്ട് ഉറക്കം വരാതിരിക്കുക എന്നിവ അനുഭവിക്കുന്നു. വിഷാദരോഗമുള്ളവരിലേറെയും പുലര്‍ച്ചെ 1-2 മണിക്കൂറുകള്‍ ഉണര്‍ന്ന് പിന്നെ ഉറങ്ങാന്‍ കഴിയാതെ നേരം വെളുപ്പിക്കുന്നവരാണ്. പ്രമേഹ ബാധിതരിലും, പ്രായമായവരിലും, രാത്രി കൂടെക്കൂടെയുള്ള മൂത്രശങ്കയും ഉറക്കത്തെ ബാധിക്കാം.

 

കൂടാതെ ചുമ, അണുബാധ, ശ്വാസതടസ്സം, ദഹനപ്രശ്നങ്ങള്‍, മൂക്കടപ്പ് തുടങ്ങിയവയും നിങ്ങളിലെ ഉറക്കത്തെ കുറയ്ക്കാം. പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍ ‍, വിഷാദം എന്നിവമൂലം ചിലപ്പോള്‍ ഉറക്കം അമിതമായും ഉണ്ടാകുന്നു. എന്നാല്‍ ഉറക്കത്തെ ആരും തടയരുതേ, ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുവാനും, തലയ്ക്കു കനം, ഉത്സാഹക്കുറവ്, നേത്രപ്രശ്നങ്ങള്‍ ‍, ശാരീരിക വേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

 

ഹൃദ്രോഗം, മസ്തിഷ്ക്ക രോഗങ്ങള്‍ ‍, രക്ത സമ്മര്‍ദ്ദം, പ്രമേഹം, മനോരോഗങ്ങള്‍ എന്നിവയ്ക്കും സാദ്ധ്യതയുണ്ടെന്നും വിവിധ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.
നല്ല ഉറക്കം ലഭിക്കാന്‍ താഴെപറയുന്ന കാര്യങ്ങള്‍ ശീലമാക്കുക.
കഴിവതും നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
അത്താഴത്തിനു ലഘുവായ ഭക്ഷണം മാത്രം മതി, അത് നേരത്തെ കഴിക്കുക.
മനസിനു ഹൃദ്യമായതും സന്തോഷം നല്‍കുന്നതുമായ കാര്യങ്ങളില്‍ മാത്രം സന്ധ്യക്കുശേഷം ഏര്‍പ്പെടുക.
ഭീതി, ആശങ്ക, എന്നിവ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ പെടാതിരിക്കുക.
ടെന്‍ഷന്‍ ഉണ്ടാക്കുന്ന ദൃശ്യമാദ്ധ്യമ പരിപാടികളും ഗെയിമുകളും ഒഴിവാക്കുക.
ശാരീരിക രോഗങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സകള്‍ ‍, പരിശോധനകള്‍ ചെയ്യുക.
അത്താഴത്തിനു മുമ്പ് കുളിച്ച്, അയവുള്ള വസ്ത്രം ധരിച്ച് ഉറങ്ങാന്‍ കിടക്കുക.
കിടപ്പു മുറിയില്‍ ആവശ്യമില്ലാത്ത വെളിച്ചവും ശബ്ദവും ഒഴിവാക്കുക.
വ്യായാമം ശീലമാക്കുക.

Leave a Reply

Your email address will not be published.