ചൈന അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് യു.എസ്. പാസ്റ്റര്‍ക്ക് 7 വര്‍ഷം തടവ്

Breaking News Global USA

ചൈന അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് യു.എസ്. പാസ്റ്റര്‍ക്ക് 7 വര്‍ഷം തടവ്
ബീജിംഗ്: മ്യാന്‍മറില്‍ സുവിശേഷ പ്രവര്‍ത്തനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവന്ന യു.എസ്. പാസ്റ്റര്‍ ചൈന അതിര്‍ത്തിയില്‍ പ്രവേശിച്ചു എന്ന കുറ്റത്തിന് 7 വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

 

യു.എസിലെ നോര്‍ത്ത് കരോലിന സ്വദേശിയായ പാസ്റ്റര്‍ ജോണ്‍ കാവോയ്ക്കാണ് ചൈനീസ് കോടതി ശിക്ഷ വിധിച്ചത്. മ്യാന്‍മറിലെ വാ സ്റ്റേറ്റില്‍ 16 സ്കൂളുകളും സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തുന്ന ജോണ്‍ കാവോയും സഹപ്രവര്‍ത്തക ജിംഗ് റൂക്സിയയും കൂടി കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മാസത്തില്‍ യാത്രയ്ക്കിടയില്‍ ചൈന-മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശത്തുകൂടി നിയമ വിരുദ്ധമായി സഞ്ചരിച്ചു എന്ന കുറ്റം ചുമത്തി ചൈനീസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ഇരുവരും ഒരു വര്‍ഷമായി തടവിലായിരുന്നു. ഈ കേസില്‍ പാസ്റ്റര്‍ ജോണിന് 7 വര്‍ഷം തടവും 3,000 യു.എസ്. ഡോളര്‍ പിഴയും, ജിങ്ങിന് 1 വര്‍ഷം തടവും 792 യു.എസ്. ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. ജേണ്‍ 6 വര്‍ഷം തടവ് അനുഭവിക്കണം.

 

ജിങ്ങ് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ വെറുതേവിട്ടു. ജോണ്‍ 1998-ല്‍ യു.എസ്. പൌരയായ ജാമി പവ്വലിനെ വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്.