കര്‍ത്താവിന്റെ രണ്ടാം വരവ്

Articles Convention Features
കര്‍ത്താവിന്റെ രണ്ടാം വരവ്
വളരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ കര്‍ത്താവിന്റെ രണ്ടാമത്തെ വരവും സഭ മഹോപദ്രവത്തില്‍ കൂടെ കടക്കുമോ എന്നതും . അതിനെ പറ്റി ചിലവിഷയങ്ങ്ല്‍ നമുക്ക് ദൈവത്തില്‍ ആശ്രയിച്ചു ചിന്തിക്കാം . ആദാമ്യപാപം മൂലം ലോകത്തില്‍ വന്ന പാപം പരിഹരിച്ചു നിത്യത നഷ്ടപെടുത്തിയ മനുഷ്യനെ തിരിച്ചു നിത്യതയിലെത്തിക്കാന്‍ സോര്‍ഗ്ഗം വിട്ടു ഭൂമിയില്‍ വന്ന ഒന്നാമത്തെവരവും അങ്ങനെ പാപപരിഹാരം കിട്ടിയ വചനപ്രകാരം ജീവിക്കുന്നവരെ ചേര്‍ക്കുവാന്‍ വരുന്ന രണ്ടാമത്തെ വരവിനെ പറ്റിയും ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു അവന്‍റെ വരവിനെ നോക്കിപര്‍ക്കുന്ന നമ്മുടെ പ്രത്യാശയും നാഥന്റെ ഈ വരവാണ് .
                കര്‍ത്താവായ യേശുക്രിസ്തു തിരുവായ് മൊഴിഞ്ഞു പറഞ്ഞു “ഞാന്‍ പോയി സ്ഥലമൊരുക്കിയാല്‍ ഞാന്‍ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടത് വീണ്ടും വന്നു നിങ്ങളെ ചേര്‍ത്തുകൊള്ളും” (ജോണ്‍ 14:2-3) വീണ്ടും എബ്രയലേഖനകര്‍ത്താവ് ഇപ്രകാരം പറയുന്നു “തനിക്കായി കാത്തുനില്‍ക്കുന്നവരുടെ രക്ഷക്കായി അവന്‍ പാപം കൂടാതെ രണ്ടാമതും പ്രത്യക്ഷനാകും” (Heb 9:28) വീണ്ടും ദൂതന്മാര്‍ പറയുന്നു “ ഈ യേശുവിനെ സോര്ഗ്ഗതിലേക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും” ( Act 1;11) ഇതുകൂടാതെ കര്‍ത്താവിന്റെ വരവിനെപറ്റിയുള്ള അനേകം വചനം നമുക്ക് ബൈബിള്‍ തെളിവായി നല്‍കുന്നുണ്ട് വെളിപ്പാട് പുസ്തകം എഴുതി അവസാനിപ്പിക്കുമ്പോള്‍ യേശുക്രിസ്തു പറയുന്നു” ഇതാ ഞാന്‍ വേഗം വരുന്നു “ എന്ന് നാമെല്ലാവരും രണ്ടാം വരവ് പ്രതീക്ഷിച്ച്‍ അവനായി  ജീവിക്കുന്നു
                      കര്‍ത്താവിന്റെ വരവിനെപറ്റി പല സിദ്ധാന്തങ്ങളും ഇന്ന് ക്രിസ്തീയഗോളത്തില്‍ഉണ്ട് അതില്‍ പ്രബലമായ 3 പടിപ്പികളാണ് ഉള്ളത് ഒന്നാമതെത് തന്‍റെ സഭയെ ദൈവത്തിന്റെ കോപദിവസമായ മഹോപദ്രവത്തിനു മുന്‍പ് ചെര്‍ക്കുമെന്നുള്ളത് ( പ്രീ തൃബുലെഷന്‍) രണ്ടാമതെത് സഭ മഹോപ്രവത്തില്‍ കൂടെ കടക്കുമെന്നും അതിനുശേഷമാണ് കര്‍ത്താവു വന്നു സഭയെ ചെര്‍ക്കുമെന്നും പഠിപ്പിക്കുന്നു ( പോസ്റ്റ്‌ തൃബുലെഷന്‍ ) അതല്ല മഹോപദ്രവതിന്റെ മദ്ധ്യത്തില്‍ കര്‍ത്താവു വന്നു സഭയെ ചേര്‍ക്കുമെന്ന് പഠിപ്പിക്കുന്ന ഒരു കൂട്ടമുണ്ട് ( മിഡ്‌ തൃബുലെഷന്‍) . ഇതെല്ലം അല്ലാതെ AD 70 ല്‍ കര്‍ത്താവു വന്നെന്നു പറയുന്ന ഒരു ഗ്രൂപ്പും ഇപ്പോള്‍ കേരളത്തില്‍ ഉണ്ട് എന്തായാലും നമ്മുടെ പ്രാണപ്രിയന്‍ ഇതുവരെ വന്നിട്ടില്ല നാം അവനായി ഒരുങ്ങികാത്തിരിക്കാം.
         മുകളില്‍ പറഞ്ഞവയില്‍ ബൈബിള്‍ പഠിച്ചാല്‍ പ്രീ ട്രിബ് ആണ് വചനപ്രകാരം ശരിയായ പഠിപ്പിക്കല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു പൊതുവേ എല്ലാം പെന്തികൊസ്തു സഭകളും അവരുടെ വിശ്വസപ്രമണമായി അങ്ങികരിചിരിക്കുന്നത് പ്രീ ട്രിബ് ആണ്. വചനസത്യങ്ങള്‍ കൂടുതല്‍ ശരിയായ രീതിയില്‍ പഠിപ്പിക്കുന്നത്‌ പെന്തികൊസ്തു സഭകള്‍ ആണെന്ന് ഞാന്‍ മനസിലാക്കുന്നു. .ചില സമുദായ സഭകള്‍ വിശ്വസിക്കുന്നത് പോസ്റ്റ്‌ ട്രിബ് ആണ് അതുപോലെ ബ്രോതെര്ന്‍ സഭയില്‍ ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് പോസ്റ്റ്‌ ട്രിബ് പഠിപ്പിച്ചിരുന്നു എന്നാല്‍ അത് വചനപ്രകാരം തെറ്റാണു എന്നുമാനസിലാക്കിയ അവര്‍ ഇപ്പോള്‍ അത് പഠിപ്പിക്കുന്നില്ല എന്ന് മനസിലാക്കുന്നു ( ചുരുക്കം ചിലരെങ്കിലും പടിപ്പിക്കുന്നുണ്ടാകം ) എന്നാല്‍ ഇന്ന് ചില പെന്തികൊസ്തു ആളുകള്‍ പോസ്റ്റ്‌ ട്രിബ് പെന്തികൊസ്തുസഭകളില്‍ പടിപ്പിക്കുന്നുണ്ട് .
നമ്മുടെ പിതാക്കന്മാരെല്ലാം തെറ്റായ ഒരു ഉപദേശമാണ് വിശ്വസിച്ചിരുന്നതെന്നും പ്രസങ്ങിചിരുന്നതെന്നും പറഞ്ഞു  ചിലര്‍ വന്നിട്ടുണ്ട്  . നമ്മുടെ  പിതാക്കന്മാര്‍ക്കു എല്ലാവര്ക്കും തെറ്റ് പറ്റിയെന്നും  അവരെല്ലാം ഇവരെകാള്‍  വചനം പടിക്കഞ്ഞവര്‍ എന്നൊന്നും വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . വചനത്തിനും  നമ്മുടെ  പിതാക്കന്മാരുടെ  പടിപ്പിക്കലിനും  വിരുദ്ധമായി  സഭ  മഹോപദ്രവത്തില്‍ കടക്കുമെന്ന്  പഠിപ്പിക്കുന്ന ‌(പോസ്റ്റ്‌  ട്രിബ് വക്താക്കള്‍ ) വചന വിരുദ്ധരെ നാം അകറ്റിനിര്‍ത്തുക ആവശ്യമാണ് . ( ഇവരുടെ തെറ്റായ പടിപ്പിക്കലിനെ കുറിച്ച് “പോസ്റ്റ്‌ ട്രിബ് ചതിക്കുഴികള്‍” എന്നൊരു ലേഖന൦ ഉടന്‍ ‍  എഴുതുന്നതായിരിക്കും ). വേദപുസ്തകം സൂക്ഷമമായി പഠിച്ചാല്‍ അതിലെ വാക്യങ്ങള്‍ വ്യക്തമായി വ്യക്യനിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ പറ്റുന്ന സത്യമാണ് കര്‍ത്താവു തന്‍റെ സഭയെ മഹോപദ്രവത്തില്‍കൂടി  കടത്തിവിടാതെ  മുന്‍പ് ചേര്‍ത്തുകൊള്ളും എന്നതും മഹോപദ്രവത്തിനു ശേഷം മഹത്വപ്രത്യക്ഷത്ത ഉണ്ടാകും എന്നതും . അതിനേപറ്റിയാണ് ഇവിടെ നാം ചിന്തിക്കുന്നത് .
രണ്ടാം വരവില്‍ രണ്ടു പാദമോ/ഘട്ടമോ ?
കര്‍ത്താവിന്റെ രണ്ടാം വരവിനെപറ്റി അനേകം പ്രാവശ്യം ബൈബിളില്‍ പറഞ്ഞിട്ടുണ്ട് ഈ വാക്യങ്ങള്‍ സൂക്ഷമായി പഠിക്കുമ്പോള്‍ അവ വ്യത്യസ്തത പുലര്‍ത്തുന്നത് കാണാം അഥവാ രണ്ടു വ്യത്യസ്ത രീതിയിലുള്ള സംഭവങ്ങള്‍ പറയുന്നത് മനസിലാക്കാം . ഒരേ വരവിനെപറ്റി വ്യത്യസ്ത രീതിയില്‍ , വ്യത്യസ്ത സംഭവങ്ങളില്‍ , വ്യത്യസ്ത ഉധേശതോടെ വരുന്നതായി കാണുമ്പോള്‍  നമുക്ക് മനസിലാക്കാം ഈ സംഭവങ്ങള്‍ ഒരേ വരവില്‍ നടക്കുന്നവ അല്ല എന്ന് ഞാന്‍ ചില ഉദാഹരണങള്‍ പറയാം 1 തെസ്സലോനിക്കാര്‍ 4 :16-17 ല്‍ പറയുമ്പോള്‍ മരിച്ചവരുടെ പുനരുദ്ധാരണം കാണുന്നു , ജീവനുള്ളവരുടെ രൂപാന്തരം കാണുന്ന , ദൈവത്തിന്റെ കാഹളം കാണുന്നു ഇവിടെ വേറെ ഒരു സംഭവും പറയുന്നില്ല എന്നാല്‍ മത്തായി 24:29-31 വരെ വായിക്കുമ്പോള്‍ അവിടെ തുടങ്ങുന്നത് തന്നെ “ ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ “ എന്ന് പറഞ്ഞിട്ടാണ് അപ്പോള്‍ അവിടെ ഒരു വലിയ കഷ്ടത്തെ പറ്റി പറയുന്നു എന്ന് മനസിലാക്കാം അതിനു ശേഷം കുറെ സംഭവങ്ങള്‍ പറയുന്നുണ്ട് ഈ ഭാഗത്ത്‌ ഇതൊന്നും തെസ്സലോനിക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നില്ല മത്തായിയില്‍  മരിച്ചവര്‍ ഉയര്‍ക്കുന്നതിനെപറ്റി പരയുന്നതുപൊലുമില്ല ജീവനോട്‌ ശേഷിക്കുന്നവര്‍ രൂപാന്തരം പ്രാപിക്കുന്ന കാര്യവും പറയുന്നില്ല .
തന്‍റെ വൃതന്മാരെ കൂട്ടിച്ചേര്‍ക്കും എന്ന് കാണുന്നു . എന്നാല്‍ തെസ്സലോനിക്കരില്‍ നമ്മള്‍ എടുക്കപെടുകയാണ് ചെയ്യുന്നത് . അവിടെ ദൈവത്തിന്റെ കാഹളം കാണാം ഇവിടെ ദൂതന്മാര്‍ ആണ് കാഹളം ഊതുന്നത്‌.(ഇവിടെ പറയുന്ന വൃതന്മാര്‍ സഭ ആണ് എന്നൊരു പഠിപ്പിക്കല്‍ പോസ്റ്റ്‌ ട്രിബ്കാര്‍ പഠിപ്പിക്കുന്നുണ്ട് എന്നാല്‍ അതും തീര്‍ത്തു പറയാന്‍ പറ്റില്ല കാരണം ബൈബിളില്‍ വൃതന്മാര്‍ (elect) എന്ന വാക്ക് പലര്‍ക്കും ഉപയോഗിച്ചിട്ടുണ്ട് യിസ്രായേലിനോടുള്ള ബന്ധത്തില്‍ അവരെ വിളിച്ചിട്ടുണ്ട് , തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകളെ അങ്ങനെ വിളിച്ചിട്ടുണ്ട് , സഭയെ വിളിച്ചിട്ടുണ്ട് , ദൈവം തിരഞ്ഞെടുത്ത മന്യവ്യക്തികളെ അങ്ങനെ വിളിച്ചിട്ടുണ്ട് , ദൂതന്മാരെ അങ്ങനെ വിളിച്ചിട്ടുണ്ട്) ഇനിയും മത്തായിയിലെ സംഭവുമായി സാമ്യമുള്ള ഭാഗമാണ് വെളിപ്പാട് 11:15 മുതല്‍ കാണുന്നത് അവിടെ ക്രിസ്തു രാജാവായി വരുന്നതിനെ കാണിക്കുന്നു അതുപോലെ അവന്‍ ന്യായം വിധിക്കാന്‍ വരുന്നതും ഒരേ വരവിലാണ് എന്ന് പറയുന്നു ഇത് രണ്ടും നടക്കുന്നത് അവന്‍റെ മഹാത്വപ്രത്യക്ഷതയിലാണ് ഈ സംഭവങ്ങള്‍ തെസ്സലോനിക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ കാണാന്‍ പറ്റുന്നില്ല . 1തെസ്സലോനിക്ക 4:16-17,1 കോരി 15:52 എന്നി രണ്ടുഭാഗങ്ങള്‍ പൗലോസ്‌ എഴുതുമ്പോളും നാം രൂപാന്തരം പ്രാപിക്കുന്നതും മരിച്ചവര്‍ ഉയര്‍ക്കുമെന്നും പറയുന്നതല്ലാതെ മഹോപദ്രവതെപറ്റി ഒരു സൂചനപോലും നല്‍കുന്നില്ല .മാത്രമല്ല അവിടെ  ഒലിവുമാലയില്‍ വരുന്നതായി പറയുന്നില്ല , യുദ്ധങ്ങലെപറ്റി പറയുന്നില്ല .
ഇങ്ങനെ പല വാക്യങ്ങള്‍ ഉണ്ട് അത് ഞാന്‍ ഇവിടെ പറയാം നിങ്ങള്‍ വായിച്ചു നോക്കുക ഈ വാക്യങ്ങളെല്ലാം പഠിച്ചാല്‍ നമുക്ക് മനസിലാകുന്നത് കര്‍ത്താവിന്റെ വരവിനെ രണ്ടു ആമുഖം അല്ലെങ്കില്‍ പാദം ഉണ്ടെന്നാണ് ഒന്നാമതെത് സഭാക്കായി ( തന്‍റെ വിശുദ്ധന്മാര്‍ക്കായി ) വരുന്ന രഹസ്യവരവ് ഈ വരവിലാണ് സഭ എടുക്കപെടുന്നത് . രണ്ടാമതെത് അവന്‍ എല്ലാവരും കാണ്കെ ഒളിവുമാലയില്‍ വിശുധന്മാരുമായി വരുന്ന മഹാത്വപ്രത്യക്ഷത . കൂടുതല്‍ മനസിലാക്കാന്‍ ചില വാക്യങ്ങള്‍ തരാം അവ വായിച്ചാല്‍ നിങ്ങള്‍ക്ക് ഈ വ്യത്യാസം മനസിലാക്കാം സഭാക്കുവേണ്ടിയുള്ള വരവിനെപറ്റി : ജോണ്‍ 14:1-3 , 1 തെസ്സ 4;16-17, ഫിലി 3;20-21, എബ്ര 9 :28 തുടങ്ങിയ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ മനസിലാക്കാം. മത്തായി 24 , മാര്‍ക്കോസ് 13 , ലുകോസ് 21 തുടങ്ങിയ അധ്യായങ്ങളും , യുദ 15, വെളി 11:15 മുതലുള്ള വേദഭാഗങ്ങള്‍ , 2 തെസ്സലോനിക്കാര്‍ക്ക് എഴുതിയ പുസ്തകം തുടങ്ങിയവ വായിച്ചാല്‍ അവന്‍റെ മഹാത്വപ്രത്യക്ഷതയും കാണാം കൂടാതെ പഴയനിയമത്തില്‍ പറയുന്ന മിക്കഭാഗങ്ങളും ഇതിനെയാണ് കാണിക്കുന്നത് .
മുകളില്‍ ഉള്ള ഭാഗങ്ങള്‍ വായിക്കുമ്പോള്‍ രണ്ടു വ്യത്യസ വരവിനെപറ്റി കാണാം   മഹത്വ പ്രത്യക്ഷതയെപറ്റി  പറയുന്ന  ഭാഗത്ത്‌  സഭയുടെ  എടുക്കപെടലിനെ പറ്റി പറയുന്നില്ല   പകരം  ന്യായവിധിയെപറ്റി പറയുന്നു ,  രാജാവായി വരുന്ന കാര്യം പറയുന്നു ഓര്‍ക്കുക  അവന്‍  സഭയെ ചേര്‍ക്കാന്‍  വരുമ്പോള്‍ രാജാവായി ആണ്ക വരുന്നതെന്ന്  വചനം പറയുന്നില്ല  അതുപോലെ  സഭയെ ചേര്‍ക്കാന്‍ വരുന്നതിനെപറ്റി പറയുന്ന ഭാഗത്ത്‌   രാജാവായും ന്യായവിധിക്കയും വരുന്നതിനെ പറ്റി പറയുന്നില്ല  ഇവ നാം സസൂക്ഷമം പഠിച്ചാല്‍  കര്‍ത്താവിന്റെ വരവിനു രണ്ടു ഘട്ടങ്ങള്‍ ഉണ്ടെന്നു മനസിലാക്കുവാന്‍  സാധിക്കും
കര്‍ത്താവിന്റെ വരവ് പെട്ടന്നൊ ?
കര്‍ത്താവിന്റെ വരവ് പെട്ടെന്നുണ്ടാകും എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു ,  വെളിപ്പാടില്‍ യേശുക്രിസ്തു തന്നെ പറയുന്നുണ്ട്  കര്‍ത്താവിനു ഏതുസമയത്തും വരാം പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ എപ്പോള്‍ വേണമെങ്കിലും ആകാം ‍ .  വരവിന്റെ സമയം  പിതാവിനല്ലാതെ ആര്‍ക്കും അറിയില്ല എന്ന് മത്തായി 24:36 ല്‍ പറയുന്നു അതിന്റെ 44ല്‍ ഇപ്രകാരം പറയുന്നു “ അങ്ങനെ നിനക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ “ അതല്ലാതെ  കര്‍ത്താവു ഉടനെ വരില്ല , എതിര്‍ക്രിസ്തു വന്നിട്ട് വെളിപ്പാടില്‍ കാണുന്ന അടയാളങ്ങള്‍ എല്ലാം കഴിഞ്ഞിട്ട് മാത്രമേ വരൂ എന്നുള്ള പഠിപ്പിക്കല്‍ ബൈബിളീകമല്ല  അപ്പോസ്തോലനായ പൌലോസും ഇതാണ് വിശ്വസിച്ചിരുന്നത് എന്ന് കാണാം ആദ്ധേഹം മരിക്കുന്നതിനുമുന്പു കര്‍ത്താവു വരുമെന്ന് വിശ്വസിച്ചിരുന്നു 1 തെസ്സലോനിക്കാര്‍ 4:17 ല്‍ പറയുന്നു “ജീവനോടെ ശേഷിക്കുന്ന നാം “ അതുപോലെ 1 കോരി 15:52 ല്‍ പറയുന്നു “ പെട്ടെന്ന് കണ്ണിമെയ്‌ക്കുന്നതിനിടയില്‍ നാം എല്ലാവരും രൂപാന്തരം പ്രാപിക്കും “ ഇതെല്ലം തന്‍റെ വിശ്വാസത്തെ കാണിക്കുന്നു അതുപോലെ പൌലോസ് എഴുതിയ ഒരു ലേഖനത്തിലും സഭ മഹോപദ്രവത്തില്‍ കൂടെ കടന്നുപോകുമെന്നും അപ്പോള്‍ നിങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നും ഒരു വിവരണവും നല്‍കുന്നില്ല മറിച്ച് അത് നമ്മളെ പിടിക്കാന്‍ നമ്മള്‍ ഇരുട്ടിന്റെ ആളുകളല്ല എന്നാണ് പറയുന്നത് .
വെളിപ്പാട് പുസ്തകം എഴിതി അവസാനിപ്പിക്കുമ്പോള്‍ ക്രിസ്തു പറയുന്നു ഇതാ ഞാന്‍ വേഗം വരുന്നു എന്ന് അല്ലാതെ ഇതാ ഞാന്‍ മഹോപദ്രവം കഴിഞ്ഞു വരുമെന്നല്ല അതുകൊണ്ട് കര്‍ത്താവു സഭയെ ചേര്‍ക്കുവാന്‍ വേഗം വരില്ല മഹോപദ്രവതിനുശേഷമേ വരികയുള്ളു എന്നത് ബൈബിളിലെ പഠിപ്പിക്കല്‍ അല്ല അപ്പോസ്തോലന്മാര്‍ അങ്ങനെ പഠിപ്പിച്ചിട്ടുമില്ല . സഭക്കുവേണ്ടി എഴുതിയ ഒരു ലേഖനത്തിലും ഒരു എഴുത്തുകാരനും സഭ മഹോപദ്രവത്തില്‍ കൂടി കടക്കുമെന്നും അപ്പോള്‍ നിങ്ങള്‍ എങ്ങനെ ആയിരിക്കനമെന്നോ  മഹോപദ്രവത്തില്‍
 സഭയെ ദൈവം എങ്ങനെ കാകുമെന്നോ പറയുന്നില്ല .
അവരെല്ലാവരും ഏതു നിമിഷവും കര്‍ത്താവുവന്നാല്‍ പോകാന്‍ ഒരുങ്ങിയിരുന്നവരും അതിനായി സഭയെ ഉത്സാഹിപ്പിച്ചവരുമാണ് .
( വലിയ  ഒരു ലേഖനമായതുകൊണ്ട്ഇആദ്യഭാഗം മാത്രം ഇപ്പോള്‍ ഇടുന്നു  ഇതിന്‍റെ  ബാക്കി ഭാഗങ്ങള്‍ അടുത്തദിവസങ്ങളില്‍  പോസ്റ്റ്‌  ചെയ്യുന്നതായിരിക്കും  . മുകളില്‍ പറഞ്ഞ വിഷങ്ങളില്‍  കൂടുതല്‍ അറിയുവാന്‍    +23230999527    എന്ന   whatsaap നമ്പറിലോ  ബന്ധപെടുക  ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ )
കടപ്പാട്