മിഷന്‍ കോണ്‍ഫ്രന്‍സ്

Convention Kerala

മിഷന്‍ കോണ്‍ഫ്രന്‍സ്
കോട്ടയം: നാഷണല്‍ പ്രെയര്‍ ടീമിന്റെയും ബനാകിംഗ്ഡം ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ മിഷന്‍ ലീഡേഴ്സ് പ്രൊഫഷണല്‍ കോണ്‍ഫ്രന്‍സ് മെയ് 18-25 വരെ കഞ്ഞിക്കുഴി ഡെലിവറന്‍സ് ചര്‍ച്ചില്‍ നടക്കും.

ഡോ. എബി പി. മാത്യു, പാസ്റ്റര്‍മാരായ സാംസണ്‍ ഹംബേരി, രാജു കെ. തോമസ്, സിജി സി. എക്സ്, ഷാജന്‍ ജോര്‍ജ്ജ്, ബ്രദര്‍ ബിജി അഞ്ചല്‍ ‍, റജി മാത്യു, ക്യാപ്റ്റന്‍ രാജേഷ് ദാനിയേല്‍ ‍, പാസ്റ്റര്‍ അനീഷ് മനോ സ്റ്റീഫന്‍ ‍, റോയി മാത്യു, ലിനീഷ് ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

കേരളത്തില്‍നിന്നുള്ളവര്‍ക്കു പുറമേ ആസാം, ഉത്തര്‍പ്രദേശ്, ഒറീസ, നാഗലാന്റ് എന്നിവിടങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും. ശ്രീകാന്ത് ഉത്തര്‍പ്രദേശ്, സ്റ്റാന്‍ലി കുമളി, രാജരത്നം ആന്ധ്രാപ്രദേശ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.