പാസ്റ്റർ ജോസ് വീട്ടുടമസ്ഥന്റെ മർദ്ദനത്താൽ മരണപ്പെട്ടു

പാസ്റ്റർ ജോസ് വീട്ടുടമസ്ഥന്റെ മർദ്ദനത്താൽ മരണപ്പെട്ടു

Breaking News Kerala

പാസ്റ്റർ ജോസ് വീട്ടുടമസ്ഥന്റെ മർദ്ദനത്താൽ മരണപ്പെട്ടു
ആമ്പല്ലൂർ സെന്ററിൽ തൃശൂർ ടൌൺ സഭയിൽ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോസ് താൻ റെന്റിനു താമസിച്ച വീട്ടിൽ വീട്ടുടമസ്ഥന്റെ മർദ്ദനത്താൽ മരണപ്പെട്ടു.

വീട്ടു വാടക കുടിശിക തീർക്കാത്തതിൽ കലിപൂണ്ടു പാസ്റ്റർനെയും മകനെയും ഇയാൾ മർദിക്കുകയായിരുന്നു. വീടിന്റെ മൈന്റ്നസ് പണി കഴിച്ചു വാടക താമസിയാതെ തരാം എന്നു പറഞ്ഞിരുന്നു. നാട്ടിലും സെന്റർലും സഭയിലും നല്ല സാക്ഷ്യം ഉള്ള ഒരു ദൈവദാസനായിരുന്നു പാസ്റ്റർ ജോസ്.

താൻ ഒരു Heart patient കൂടി ആയിരുന്നു. തനിക്കു 3 ആണ്മക്കളും ഒരു മകളും ആണുള്ളത്. ഒരു മകൻ വിവാഹം കഴിച്ചു. മകൾ പ്ലസ് ടു വിനു പഠിക്കുന്നു. സ്വന്തം ആയി ഉണ്ടായിരുന്ന വസ്തു വിറ്റ് കിട്ടിയ 10 ലക്ഷം രൂപ അടുത്ത ബന്ധുവായ ഒരു സഹോദരി പലിശ തരാം എന്നു പറഞ്ഞു വാങ്ങി,

ഒടുവിൽ ആ സഹോദരി സ്ഥലം വിട്ടു.താൻ ശുശ്രൂഷിച്ച സഭയിൽ 30 വിശ്വാസികളോളം മാത്രമേ ഉണ്ടായിരുന്നുള്ളു. ആമ്പല്ലൂർ സെന്ററിൽ ആകെ 10 സഭ ആണുള്ളത്.

നിലവിൽ 4 മാസത്തെ വാടക, 4×8000=32000 രൂപയും, 6000 രൂപ കറന്റ്‌ ചാർജും ചേർത്ത് 38000 രൂപ വീട്ടുടമസ്ഥനു കൊടുക്കാൻ ഉണ്ട്. കൂടാതെ നാളത്തെ അടക്ക ശുശ്രൂഷക്കു വേണ്ടതായ സാമ്പത്തികവും ആവശ്യം ആണ്. മക്കളിൽ ഒരാളെ പ്ലംബിങ് ജോലി ചെയ്യുന്നു.