നമ്മിൽ പലരും ഞാൻ നീതിമാനാണെന്നും , വിശുദ്ധനാണെന്നും ഉള്ള ചിന്തയിൽ എപ്പോഴെങ്കിലും അഹങ്കരിച്ചിട്ടുണ്ടോ?

Articles Convention

നമുടെ കർത്താവായ യേശുക്രിസ്തുവിൽ സ്നേഹവന്ദനം.
നമ്മിൽ പലരും ഞാൻ നീതിമാനാണെന്നും , വിശുദ്ധനാണെന്നും ഉള്ള ചിന്തയിൽ എപ്പോഴെങ്കിലും അഹങ്കരിച്ചിട്ടുണ്ടോ?.

അത് നിമിത്തം ആരെയെങ്കിലും നാവ് കൊണ്ടോ, മനസ്സ് കൊണ്ടോ കുറ്റം വിധിച്ചിട്ടുണ്ടോ.ഇങ്ങനെയുള്ള വിഷയങ്ങളിൽ വീഴ്ച്ച സംഭവിച്ച വ്യക്തികളോട് നീരസം തോന്നിയിട്ടുണ്ടോ, എങ്കിൽ അത് ശരിയല്ല.

ഈ ലോകത്തിൽ അനേകം വ്യക്തികൾ കർത്താവായ യേശുവിൽ വിശ്വസിക്കാത്തെ ജീവിക്കുമ്പോഴും, ലോകത്തിന്റെ മുമ്പിൽ നീതിയും വിശുദ്ധിയും ഉള്ള ജീവിതം നയിക്കുന്നുണ്ട്. ഒറ്റ വാക്കിൽ നല്ല കുടുംബ ജീവിതം നയിക്കുന്നവർ. അവർ ആരുടെ കൃപയിലാ അത് പ്രാപിച്ചത്.

ജീവിക്കുന്ന, ജീവനുള്ള ദൈവമായ യേശുവിൽ വിശ്വസിക്കാത്ത കാലത്തും ദൈവം തമ്മിൽ പലരേയും കരുതി.
1) നാം ആവശ്യപ്പെട്ടിട്ടാണോ നല്ലൊരു അപ്പന്റെയും അമ്മയുടെയും മകനോ, മകളോ ആയി ജനിച്ചത്.
2) നമ്മോട് അഭിപ്രായം ചോദിച്ചിട്ടാണോ ദൈവം നമ്മെ ജനിപ്പിച്ചത്.
3) സമൂഹം മാനിക്കുന്ന കുടുംബത്തിൽ ജനിച്ചതും, ആവശ്യത്തിന് ഭൗതിക നൻമകളുള്ള ഭവനത്തിൽ ജനിച്ചതും നമ്മുടെ മിടുക്കാണോ.
4) ആവശ്യത്തിന് ആരോഗ്യവും, സാമന്യം സൗന്ദര്യവും ഉണ്ടായത്.നാം സ്വയം നേടിയതാണോ.
5) അനേകർ അംഗവൈകല്യമുള്ളവരായും, ജനിച്ചത് മുതൽ കിടക്കയിൽ ആയതും നാം കാണുന്നുവല്ലോ, ആയത് ഇല്ലാതെ ജനിച്ചത് നമ്മുടെ പ്രാപ്തി ആണോ.
6) ഒരു കള്ളന്റെയോ, കൊലപാതകിടെയോ, കുടിയന്റെയോ മക്കളായി ജനിക്കാത്തത്, നമ്മുടെ മിടുക്കാണോ.
7) കുടുംബം ഹിന്ദു എങ്കിൽ നാം ഹൈന്ദവ വിശ്വാസി. കുടുംബം മുസ്ലീം എങ്കിൽ നാം മുസ്ലിം വിശ്വാസി.അങ്ങനെ എങ്കിൽ യേശുവിൽ വിശ്വസിക്കാൻ ഇടയായത് നമ്മുടെ തെരെഞ്ഞെടുപ്പോ.
8) അനേകരിൽ വിശ്വാസത്യാഗം സംഭവിച്ചിട്ടും നാം നിലനിൽക്കുന്നത് നമ്മുടെ സ്വന്തം കഴിവിലാണോ.
9) അനേക ബുദ്ധിമാൻമാരും, വിദ്യാസമ്പന്നരും, ലോകം മാ നിക്കുന്നവരും യേശുവിനെ കണ്ടെത്താതെ ഇരിക്കുമ്പോൾ നാം സ്വയം കണ്ടെതിയതാണോ.
10) യേശുവിന്റെ സ്നേഹത്തിന് യോഗ്യരായി തീരാൻ നമ്മുക്ക് എന്ത് അവകാശമാണ് ഉള്ളത്.

ഒരു വാക്ക് പോലും ദൈവസന്നിധിയിൽ ഉച്ചരിപ്പാൻ നാം യോഗ്യരല്ലെന്ന് ഞാൻ കരുതുന്നു, അവന്റെ സന്നിധിയിൽ നിൽപ്പാൻ യോഗ്യരല്ല നാം. എന്നാലും നാം “അബ്ബാ പിതാവേ ” എന്ന് വിളിക്കുമ്പോൾ അവൻ നമ്മോടുള്ള സ്നേഹത്താൽ എത്രയോ വട്ടം വിളികേട്ടു. അവന്റെ പരിശുദ്ധാത്മാവിനെ ദാനമായി നൽകി. പുത്രത്വത്തിന്റെ ആത്മാവിനെ നൽകി നമ്മെ ആദരിച്ചു. എല്ലാം പിതാവിന്റെ സ്നേഹത്താൽ, സ്നേഹത്താൽ. പുത്രനായ യേശുവിന്റെ കൃപയാൽ കൃപയാൽ. എല്ലാം മറന്ന് നാം സാഷ്ടാഗം വീഴുന്നു.

എന്റെ നീതി, വിശുദ്ധി, ജീവിതം, നൻമകൾ, ഞാൻ ഇതുവരെ ആയത് എല്ലാം നിന്റെത്.ഒന്നിനും ഞാൻ യോഗ്യനല്ല പിതാവേ.
കടപ്പാട്