മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍

Health Others

മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍
ലണ്ടന്‍ ‍: മനുഷ്യനും കൊതുകും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് പുരാതന കാലത്തോളം പഴക്കമുണ്ട്.

കൊതുകിനെ കൊല്ലാനായി എത്ര തരത്തിലുള്ള മരുന്നുകളാണ് ഇതുവരെ മനുഷ്യന്‍ പ്രയോഗിച്ചിട്ടുള്ളത്. പിന്നെയും കൊതുകുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നതാണ് വസ്തുത. കൊതുകിന്റെ കടിയേറ്റ് മനുഷ്യര്‍ രോഗികളായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമായെന്ന് പുതിയ ഒരു മരുന്നു കണ്ടുപിടിച്ച ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

മനുഷ്യനെ കുത്തിയാല്‍ കൊതുക് ചത്തുപോകും. ഇത്തരത്തിലുള്ള ഒരു മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രക്തത്തില്‍ ഐവര്‍മെക്ടിന്‍ എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് കൊതുകുകളെ കൊല്ലുക. കെനിന മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ഗവേഷണം.

കെനിയയില്‍ നിന്നുള്ള 139 വോളണ്ടിയര്‍മാരുടെ സഹകരണത്തോടെയായിരുന്നു മരുന്നു പരീക്ഷണം.

മലേറിയ രോഗികള്‍ അടക്കമുള്ളവരില്‍ ഐവര്‍വെക്ടിന്‍ കുത്തിവെയ്ക്കുകയായിരുന്നു. മൂന്നു ദിവസമാണ് മരുന്നു നല്‍കിയത്. ഇവരുടെ രക്തം കുടിച്ച 97 ശതമാനം കൊതുകുകളും ചത്തതായി ‘ദ് ലാന്‍സെറ്റ് ഇന്‍ഫെക്ടിയസ് ഡിസീസ്’ റിപ്പോര്‍ട്ടു ചെയ്തു. രാസഘടകം സ്വീകരിക്കുന്ന മനുഷ്യര്‍ 28 ദിവസത്തോളം കൊതുകുകള്‍ക്ക് അപകടകാരിയാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്ത്.