ശുശ്രൂഷയ്ക്കിടെ ചുഴലിക്കാറ്റ് ആഞ്ഞുവീശി, ചര്‍ച്ചിന്റെ മേല്‍ക്കൂര പറന്നു പോയി; ദൈവം എല്ലാവരെയും കാത്തെന്ന് പാസ്റ്റര്‍
പെന്‍സില്‍വാനിയ: കഴിഞ്ഞ ശനിയാഴ്ച യു.എസിലെ പെന്‍സില്‍ വാനിയായില്‍ വൈകിട്ടോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷിച്ച അനുഭവം പങ്കുവെച്ച് സഭാ പാസ്റ്റര്‍. പെന്‍സില്‍വാനിയയിലെ ഫിന്‍ ലിവില്ലിലെ ക്രോസ്റോഡ്സ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. കെന്‍ ബര്‍ണറാണ് ചുഴലിക്കാറ്റില്‍ ദൈവത്തിന്റെ കരം പ്രവര്‍ത്തിച്ച സാക്ഷ്യം പങ്കുവെച്ചത്.
ശനിയാഴ്ച വൈകിട്ട് 6.14-ന് തന്റെ ചര്‍ച്ചില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടക്കുകയായിരുന്നു. പാസ്റ്ററിന്റെ ഭാര്യ റോണ്ട ആരാധനയ്ക്കു ലീഡു ചെയ്യുന്നു. എല്ലാവരും പാട്ടു പാടി കര്‍ത്താവിനെ ആരാധിച്ചു മഹത്വപ്പെടുത്തുന്നു.
അപ്പോള്‍ ഹാളില്‍ നൂറോളം പേരുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ പ്രതിഷ്ഠാ ശുശ്രൂഷയും കൂടിയുള്ളതിനാല്‍ ധാരാളം കുട്ടികളും ഹാളിനുള്ളിലുണ്ടായിരുന്നു. മുമ്പ് ചര്‍ച്ചില്‍ വരാത്തവരും സന്നിഹിതരായിരുന്നു. ബര്‍ണര്‍ പറയുന്നു.
എല്ലാവരും പാടി ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ വലിയ ശബ്ദത്തോടെ ചുഴലിക്കാറ്റ ഹാളിനു മുകളിലേക്ക് ആഞ്ഞടിച്ചു. അത് ആരാധനാ ഹാളിന്റെ മേല്‍ക്കൂര ഒന്നാകെ എടുത്ത് വനത്തിലേക്ക് കൊണ്ടുപോയി.
ഉടന്‍തന്നെ ഞങ്ങള്‍ എല്ലാവരും താഴത്തെ നിലയിലേക്ക് ഷിഫ്റ്റു ചെയ്തതുകൊണ്ട് വലിയ പരിക്കേറ്റില്ല.
ചിലര്‍ക്ക് ചെറിയ തോതില്‍ മുറിവുകളും ചതവുകളും ഉണ്ടായത് അല്ലാതെ മാരകമായ പരിക്കോ ആളപായമോ ഉണ്ടായില്ല.
പരിക്കിന്റെ പേരില്‍ ആരും ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായും വന്നില്ല. ഇത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയാണ്. യാതൊരു ആളപായ ദുരന്തവും വരുത്താതെ ദൈവം കൃത്യമായി എല്ലാവരെയും താങ്ങി. ദൈവത്തിനു സര്‍വ്വ മഹത്വവും നന്ദിയും അര്‍പ്പിക്കുന്നു. പാസ്റ്റര്‍ പറഞ്ഞു.
പാര്‍ക്കു ചെയ്തിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചതില്‍വച്ച് ഏറ്റവും ഭയാനകമായ ഒരു കാര്യമായിരുന്നു സംഭവിച്ചത്. ഭര്‍ത്താവ് റോബിനൊപ്പം ശുശ്രൂഷാ യോഗത്തില്‍ പങ്കെടുത്ത ലിന്‍ മിഷിഗന്‍ പറഞ്ഞു. റോബിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വോളണ്ടിയറാണ്.

