ഇറാക്കില്‍ രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 19,000 ആളുകള്‍

Breaking News Middle East

ഇറാക്കില്‍ രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 19,000 ആളുകള്‍
ഐക്യരാഷ്ട്ര സഭാ കേന്ദ്രം: ഇറാക്കില്‍ രണ്ടു വര്‍ഷത്തിനിടയില്‍ ഭീകരാക്രമണങ്ങളിലും, ഏറ്റുമുട്ടലുകളിലുമായി 19,000 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

 

ഇവിടെ ജനജീവിതം അത്യന്തം ദുഷ്ക്കരമാണെന്നും 32 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടെന്നും യു.എന്‍ . റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ മുഖമാണ് ഇറാക്കില്‍ സ്ഥിതി അത്യന്തം വഷളാക്കിയതെന്നാണ് വിലയിരുത്തല്‍ .

 

ഏകദേശം 3500 പേരെ ഭീകരര്‍ അടിമകളാക്കി. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ഭീകരരും, സൈനികരും, കുര്‍ദ്ദ് സേനാംഗങ്ങളും നടത്തിയ പീഢനങ്ങളുടെ വിവരങ്ങളും യു.എന്‍ . രേഖപ്പെടുത്തിയിട്ടുണ്ട്.

 

ജന്മ നാട്ടില്‍ നേരിട്ട കൊടിയ ദുരിതമാണ് യൂറോപ്പിലേക്ക് പാലായനം ചെയ്യാന്‍ ഇറാക്കികളെ നിര്‍ബന്ധിതരാക്കുന്നതെന്ന് യു.എന്‍ . മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Leave a Reply

Your email address will not be published.