വെള്ളരിക്കയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം

വെള്ളരിക്കയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം

Breaking News Health

വെള്ളരിക്കയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം
മലയാളികളുടെ അടുക്കളയില്‍ മുന്തിയ സ്ഥാനമുള്ള പച്ചക്കറികളിലൊന്നാണ് വെള്ളരിക്ക.

ജലാംശം നിലനിര്‍ത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വെള്ളരിക്ക സഹായിക്കും. നിരവധി പോഷകങ്ങളാല്‍ സമൃദ്ധമായ വെള്ളരിക്കയെ നാം സാലഡ് സാന്‍ഡ്വിച്ച്, പാസ്ത എന്നിവയടക്കം നിരവധി കുടിഭേദങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചു വരുന്നു.

എന്നാല്‍ പലരും വെള്ളരിക്ക വേവിക്കാതെ തന്നെ പച്ചയ്ക്കു കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. വൈറ്റമിന്‍ കെ, എ എന്നിവയടങ്ങിയിട്ടുള്ള വെള്ളരിക്കയില്‍ 95 ശതമാനവും ഫൈറ്റോന്യൂട്രിയന്‍സ്, ലിന്നന്‍സ് എന്നിവയാല്‍ സമൃദ്ധമായ ജലമാണുള്ളത്.

നിരവധി ഗുണങ്ങളാല്‍ സമ്പന്നമായ വെള്ളരിക്കയില്‍ ചില ദോഷങ്ങളുമുണ്ട്. വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന കുക്കുര്‍ബിറ്റാസിന്‍ വിഷാംശം നിറഞ്ഞതാണ്.

പച്ചക്കറികളില്‍ കയ്പ് ഉളവാക്കുന്നത് ഈ ഘടകമാണ്. വേവിക്കാതെ വെള്ളരിക്ക ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ദഹനക്കേട് സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

ഇതുമൂലം വയറില്‍ ഗ്യാസ് രൂപപ്പെടുന്നതിനും കാരണമാകും. അതുപോലെ അമിതമായി വെള്ളരിക്കയുടെ ഉപയോഗം കാന്‍സറിന് കാരണമായേക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.