ബംഗളുരുവില്‍ ജനസംഖ്യ ഒന്നരക്കോടി; വാഹനങ്ങള്‍ ഒന്നേകാല്‍ക്കോടി

ബംഗളുരുവില്‍ ജനസംഖ്യ ഒന്നരക്കോടി; വാഹനങ്ങള്‍ ഒന്നേകാല്‍ക്കോടി

Breaking News India

ബംഗളുരുവില്‍ ജനസംഖ്യ ഒന്നരക്കോടി; വാഹനങ്ങള്‍ ഒന്നേകാല്‍ക്കോടി

ബംഗളുരു: ബംഗളുരുവില്‍ ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ വാഹനങ്ങള്‍ പെരുകുന്നതില്‍ നഗരത്തിലെ ഗതാഗത കുരുക്കും യാത്രാ ക്ളേശവും കൂടുതല്‍ ദുസ്സഹമായിത്തീരുകയാണ്.

കണക്കുകള്‍ പ്രകാരം ബംഗളുരു നഗരത്തിലെ ജന

സംഖ്യയില്‍ ഓരോ വര്‍ഷവും 3.7 ശതമാനം വര്‍ദ്ധനവുണ്ടാകുന്നതായാണ് വിവരം. വാഹനങ്ങളുടെ എണ്ണത്തില്‍ ഏതാണ്ട് 10 ശതമാനത്തിനടുത്താണ് വളര്‍ച്ച.

നഗരത്തിലെ ഐടി കോറിഡോറുകളിലും പ്രധാന ബിസിനസ് താമസ മേഖലകളിലും റോഡ് ഉപയോഗം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

നഗരത്തിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം സ്വന്തം വാഹനങ്ങളുമായി എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ പ്രവേശനവും നഗരത്തിലെ തിരക്കിനു ആക്കം കൂട്ടുന്നു.

2011-ല്‍ 85.2 ലക്ഷമായിരുന്ന ജനസംഖ്യ ഇന്ന് ഒന്നരക്കോടി കടന്നതായാണ് വിലയിരുത്തല്‍. മനുഷ്യര്‍ക്കൊപ്പം തന്നെ നഗരത്തിലെ വാഹനങ്ങളുടെ എണ്ണവും ഇരട്ടിച്ചു.

നിലവിലെ കണക്കനുസരിച്ച് 1.25 കോടി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.