അലെപ്പോ: സിറിയയില്‍ സൈന്യം റഷ്യന്‍ സേനയുടെ സഹായത്തോടെ ഐ.എസ്. തീവ്രവാദികള്‍ക്കെതിരായി നടത്തുന്ന ആക്രമണം രൂക്ഷമായതോടെ നഗരത്തിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി.
രാജ്യത്തെ പ്രമുഖ രണ്ടാമത്തെ പട്ടണമായ അലപ്പോയില്‍ നിന്നും നല്ലൊരു വിഭാഗം ആളുകള്‍ നേരത്തേ പാലായനം ചെയ്തെങ്കിലും ഇപ്പോഴും 40,000 ത്തോളം ക്രൈസ്തവര്‍ എല്ലാം സഹിച്ചു കഴിയുകയാണ്.
ഭക്ഷണത്തിന്റെയും, ഇന്ധനത്തിന്റെയും ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണ്. കിഴക്കന്‍ അലപ്പോയിലാണ് സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നത്. ഇവിടെ വിമതരെ തുരത്താനായി ശക്തമായ പോരാട്ടത്തിലാണ് സിറിയന്‍ സൈന്യം.
കനത്ത വ്യോമാക്രമണങ്ങളും, ബോംബിംഗും മൂലം ജനം ഭീതിയാലാണ്. നൂറുകണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നു വീഴുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതാകുന്നു. കൊച്ചു കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭിക്കുന്നില്ല. കുഞ്ഞുങ്ങള്‍ക്ക് പാലും മറ്റു ഭക്ഷ്യവസ്തുക്കളും പൊതു വിപണികളില്‍നിന്നും ലഭിക്കാതെ വരുന്നു. ഭക്ഷണ വസ്തുക്കള്‍ കരിഞ്ചന്തയില്‍ അമിത വിലയില്‍ വില്‍ക്കുന്നു. ഇതിന്‍റെ ഫലം അര്‍ഹതയുള്ളഴര്‍ക്ക് ലഭിക്കാതെ വരുന്നു എന്നുള്ളതാണ്.

