അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

Breaking News India

അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

സാമ്പത്തിക സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ കിടക്കുന്ന പണം എത്രയും വേഗം ഉടമകളെ കണ്ടെത്തി തിരിച്ചു നല്‍കാന്‍ നടപടികളഉണ്ടാകണമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മൂംബൈയില്‍ ചേര്‍ന്ന സാമ്പത്തിക സ്ഥിരത വികസന കൌണ്‍സില്‍ (എഫ്എസ്ഡിസി) യോഗത്തില്‍ ആര്‍ബിഐ , സെബി, എംസിഎ, പിഎഫ് ആര്‍ സിഎ, ഐആര്‍ സിഎഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളോടാണ് ധനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

അവകാശികളില്ലാതെ കിടക്കുന്ന ഫണ്ടുകള്‍ അവകാശികളെ കണ്ടെത്തി വേഗത്തിലും കാര്യക്ഷമമായും കൈമാറാനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കുമെന്നും ധനമന്ത്രി ശുപാര്‍ശ ചെയ്തു.

2025 മാര്‍ച്ചിലെ കണക്കു പ്രകാരം രാജ്യത്ത് ബാങ്കുകളില്‍ അവകാശികളില്ലാതെ 97,545.12 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.