ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി.

ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി.

Convention Europe

ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി.

കാനഡ: ഐ.പി.സി കാനഡ റീജിയന്റെ 2026-ലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 21-ന് നടന്നു.
ഫെബ്രുവരി 21, 2026-ന് രാവിലെ 11 മണിക്ക് എബനേസർ കേരള പെന്തകോസ്ത് സഭയിൽ വെച്ചു നടന്ന ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

മുൻ റീജിയൻ പ്രസിഡന്റായ പാസ്റ്റർ പെനിയേൽ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുൻ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാനെ സീനിയർ മിനിസ്റ്ററായി അംഗീകരിച്ചു. പാസ്റ്റർ എബി കെ. ബെൻ ജനറൽ കൗൺസിൽ അംഗമായും നിയമിതനായി.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് – പാസ്റ്റർ എബി കെ. ബെൻ

വൈസ് പ്രസിഡന്റ് – പാസ്റ്റർ സാബു വർഗീസ്

സെക്രട്ടറി – പാസ്റ്റർ ബെറിൽ ബേബി തോമസ്

ജോയിന്റ് സെക്രട്ടറി – പാസ്റ്റർ ബ്ലെസൺ വർഗീസ് സാം

ട്രഷറർ – ബ്രദർ സെയ്ൻ മാത്യു

കൂടാതെ 21 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ എബി കെ ബെൻ കാനഡയിലെ എബനേസർ കേരള പെന്തക്കോസ് സഭയുടെ സ്ഥാപകനും ഐപിസി കാനഡ മുൻ സെക്രട്ടറി & പ്രസ്ബിറ്ററി ചെയർമാൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സെക്രട്ടറി പാസ്റ്റർ ബെറിൽ ബി തോമസ് കാനഡയിലെ ദി എക്സാൾട്ടേഴ്‌സ് സഭയുടെ പാസ്റ്ററും പിവൈപിഎ കേരള സ്റ്റേറ്റ് മുൻ ഉപാധ്യക്ഷനുമായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.