ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

Breaking News Europe Top News

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലണ്ടന്‍ ‍: ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16 “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ ലോകത്തെ സ്നേഹിച്ചു” ആണെന്നു വേള്‍ഡ് വിഷന്‍ നടത്തിയ ഒരു ഡിജിറ്റല്‍ സര്‍വ്വേയില്‍ പറയുന്നു.

172 രാജ്യങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ഈ വാക്യമാണ് യോഹന്നാന്‍ 3:16. ഇങ്ങനെ 2.1 മില്യണ്‍ ആളുകളാണ് ഈ വാക്യം തിരഞ്ഞത്.

രണ്ടാമതായി യിരമ്യാവ് 29:11 ഉും ഫിലിപ്പ്യര്‍ 4:13 ഉും വാക്യങ്ങളാണ്. 82,000 പേരാണ് തിരഞ്ഞത്. മൂന്നാമതായി യോഹന്നാന്‍ 10:10 ആണ്. 73,000 പേരാണ് മാസത്തില്‍ ശരാശരി തിരഞ്ഞത്.

കൂടാതെ 4 മുതല്‍ 10 വരെ സ്ഥാനത്ത് യഥാക്രമം സദൃ. 3:5 -58,000 പേര്‍, മത്തായി 28:19-50,000 പേര്‍ ‍, ഫിലിപ്പിയര്‍ 4:8-42,000 പേര്‍ ‍, ഫിലിപ്പിയര്‍ 4:6-37,000 പേര്‍ ‍, റോമര്‍ 8:28, യാക്കോബ് 1:3-33,000 പേര്‍, സദൃ.3:6. എഫേസ്യര്‍ 2:8-32,000 പേര്‍, റോമര്‍ 3:23-27,000 എന്നിങ്ങനെയാണ് കണക്കുകള്‍ ‍.

ബൈബിളിലെ ഏറ്റവും വിലയേറിയ വാക്യവും യോഹന്നാന്‍ 3:16 ആണ്.

അതുതന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വാക്യവും എന്നാണ് എടുത്തു പറയത്തക്ക പ്രത്യേകത.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.