ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന

ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന

Breaking News USA

ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന
കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ സകലവും നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാനായി പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ സമരിറ്റന്‍സ് പഴ്സ് 1000 വോളണ്ടിയര്‍മാരെ നിയമിച്ചു.

ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ തെക്കുപടിഞ്ഞാറന്‍ ഫ്ളോറിഡയില്‍ ഫോര്‍ട്ട് മിയേഴ്സ്, പുന്റ ഗോര്‍ഡ, ഇങ്കിള്‍വുഡ് തുടങ്ങിയ ഏരിയകളിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് സമാരിറ്റന്‍ പഴ്സ് സിഇഒ റവ. ഫ്രങ്ക്ളിന്‍ ഗ്രഹാം പറഞ്ഞു.

യേശുക്രിസ്തുവിന്റെ നാമത്തില്‍ നമ്മള്‍ എല്ലാ ചെയ്യുകയാണ്. ജനങ്ങള്‍ക്ക് ദൈവത്തിന്റെ സ്നേഹം പങ്കുവെയ്ക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്. പ്രതികൂലങ്ങളിലും അനര്‍ത്ഥങ്ങളിലും നാം ആശ്രയിക്കുന്ന ദൈവം ഒരിക്കലും കൈവെടിയുകയില്ലെന്നുള്ള അവബോധവും ജനത്തിനുണ്ടാകണം. അതുമാത്രമാണ് ലക്ഷ്യമെന്നും ഫ്രങ്ക്ളിന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 28-നായിരുന്നു ഇയാന്റെ തുടക്കം. നാലു ഘട്ടങ്ങളിലായിട്ടായിരുന്നു താണ്ഡവം മണിക്കൂറില്‍ 150 മൈല്‍ വേഗതയില്‍ കാറ്റ് ആഞ്ഞു വീശി. ഫ്ളോറിഡ തീരങ്ങളില്‍ കടല്‍ ഇരമ്പി, നദികള്‍ കരകവിഞ്ഞൊഴുകി.

കെട്ടിടങ്ങള്‍ നിലംപൊത്തി. ഇയാന്‍ നോര്‍ത്ത് കരോനിലും ക്യൂബയിലും ആഞ്ഞടിച്ചു. ഇവിടെയും നാശനഷ്ടങ്ങളുണ്ടാക്കി. 125 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ ‍. മൊത്തം 25 ലക്ഷം പേരെ ബാധിച്ചു. 20 ലക്ഷം പേര്‍ക്ക് വൈദ്യുതി ബന്ധം തകരാറിലായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.