An unknown liquid was recovered from a 2000-year-old tomb in China

ചൈനയില്‍ 2000 വര്‍ഷം പഴക്കമുള്ള കല്ലറയില്‍നിന്നും അജ്ഞാത ദ്രാവകം കണ്ടെടുത്തു

Breaking News Top News

ചൈനയില്‍ 2000 വര്‍ഷം പഴക്കമുള്ള കല്ലറയില്‍നിന്നും അജ്ഞാത ദ്രാവകം കണ്ടെടുത്തു
ലണ്ടന്‍ ‍: ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സാന്‍മെന്‍ഷിയയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന സ്ഥലത്തു മണ്ണിനടിയില്‍ കല്ലറയില്‍ പാത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത ദ്രാവകം കണ്ടെത്തി.

ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആദ്യം ഈ വിവരം അറിഞ്ഞത്. തുടര്‍ന്ന് സാന്‍മെന്‍ഷിയ ആര്‍ക്കിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരെ വിവിരം അറിയിച്ചു. വിശദമായ പരിശോധനയില്‍ അരയന്നത്തിന്റെ ആകൃതിയിലുള്ള ഒരു വെങ്കല പാത്രവും അതിനുള്ളില്‍ ബ്രൌണ്‍ നിറത്തിലുള്ള ഒരു നിഗൂഢ ദ്രാവകവും കണ്ടെത്തുകയായിരുന്നു.

2,000 വര്‍ഷം പഴക്കമുള്ള ഈ കല്ലറ ഒരു ചൈനീസ് സൈനികന്റേതായിരിക്കാം. ചൈനയിലെ ക്വിന്‍ രാജവംശത്തിന്റെയോ (221 ബിസി-207 ബിസി), ഹാന്‍ രാജവംശത്തിന്റെയോ (2020 ബിസി-എഡി 220) നിര്‍മ്മിതമാണ് ഈ കല്ലറ എന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.

കല്ലറയ്ക്കുള്ളില്‍ കണ്ടെത്തിയ വെങ്കല പാത്രത്തിനുള്ളില്‍ 3 ലിറ്റര്‍ അജ്ഞാത ദ്രാവകമാണ് ഉള്ളത്. കൂടാതെ വെങ്കലത്തില്‍ത്തന്നെ നിര്‍മ്മിതമായ ഒരു ശിരോകവചം, പാത്രം, വാളുകള്‍ തുടങ്ങിയവയും കണ്ടെത്തി.

ദ്രാവകത്തിനുള്ളില്‍ ഏതോ വസ്തു അടിഞ്ഞുകൂടി കിടന്നിരുന്നു. ദ്രാവകം ഏതാണെന്നു കണ്ടുപിടിക്കാനായി സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ബീജിംഗിലേക്ക് അയച്ചിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.