അമിതമായ ഉത്ക്കണ്ഠ അല്‍ഷിമേഴ്സിന്റെ സൂചനയാകാമെന്ന് ഗവേഷകര്‍

അമിതമായ ഉത്ക്കണ്ഠ അല്‍ഷിമേഴ്സിന്റെ സൂചനയാകാമെന്ന് ഗവേഷകര്‍

Breaking News India

അമിതമായ ഉത്ക്കണ്ഠ അല്‍ഷിമേഴ്സിന്റെ സൂചനയാകാമെന്ന് ഗവേഷകര്‍
വീട്ടിലെ പ്രായമായവര്‍ ഓരോ കാര്യങ്ങളില്‍ അമിതമായ ഉത്ക്കണ്ഠ കാണിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് ഒരു പക്ഷേ അല്‍ഷിമേഴ്സിന്റെ (മറവി രോഗം) സൂചനയായിരിക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ദിനംപ്രതി ചെയ്യേണ്ട കാര്യങ്ങളും അടുത്ത ബന്ധുക്കളെയും വരെ മറന്നുപോകാന്‍ സാദ്ധ്യതയുള്ള അല്‍ഷിമേഴ്സ് തലച്ചോറിന്റെ താളംതെറ്റിയ പ്രവര്‍ത്തനംകൊണ്ടാണ് സംഭവിക്കുന്നത്.

പ്രായക്കൂടുതലുള്ളവര്‍ കൂടുതല്‍ ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നത് അവരുടെ ശരീരത്തിലെ അമിലോയിഡ് ബീറ്റ വര്‍ദ്ധിക്കുന്നതാകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അല്‍ഷിമേഴ്സുമായി ബന്ധമുള്ളതാണ് ഈ ഘടകം.

വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായ ദുഃഖം, താല്‍പ്പര്യക്കുറവ് എന്നിവ ഉള്ളവരേക്കാള്‍ ഉത്ക്കണ്ഠയുള്ളവരിലാണ് അമിലോയിഡ് ബീറ്റ കൂടുതല്‍ കാണുന്നത്.

270 പേരാണ് ഗവേഷണത്തില്‍ പങ്കെടുത്തത്. അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്യാട്രിയാണ് ഇതേപ്പറ്റി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.