മുഖക്കുരു മാറാന്‍ വെള്ളരിക്ക
നല്ലൊരു വിഭാഗം കൌമാരക്കാരെയും യുവാക്കളെയും വിഷമിപ്പിക്കുന്ന ഒരു രോഗമാണ് മുഖക്കുരു.
മുഖക്കുരുവുമായി മറ്റുള്ളവരെ ഫെയ്സ് ചെയ്യാന്‍ പോലും ചിലര്‍ക്ക് മടിയാണ്. മുഖക്കുരു മാറാന്‍ വെള്ളരിക്ക നല്ലൊരു ഔഷധമാണ്. ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും പ്രയോജനപ്പെടുന്ന വെള്ളരിക്ക ദിവസവും കഴിക്കുന്നത് നല്ലതാണ്.
വെള്ളരിക്കയില്‍ വൈറ്റമിന്‍ സി, അയണ്‍ , ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാന്‍ വീട്ടില്‍ വെള്ളരിക്കാ ഫെയ്സ് പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്.
മുഖത്തെ ചുളിവുകള്‍ മാറാനും മുഖത്തിനു ചുറ്റുമുള്ള കറുത്ത നിറം മാറുവാനും വളരെ മികച്ചതാണ് കുക്കുമ്പര്‍ മില്‍ക്ക് ഫേസ് പാക്ക്. മൂന്ന് ടീസ്പൂണ്‍ പാലും ഒരു നുള്ള് മഞ്ഞളും അല്പം വെള്ളരിക്കാ നീരും ചേര്‍ത്ത് മിക്സ് ചെയ്യുക. അത് മുഖത്തു പുരട്ടാവുന്നതാണ്.
ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തിലോ, ചെറു ചൂടുവെള്ളത്തിലോ കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഇത് പുരട്ടുന്നത് മുഖത്തിനു വളരെ നല്ലതാണ്.


Comments are closed.