വടക്കന്‍ കൊറിയയിലേക്കു ബൈബിളുകള്‍ എത്തിക്കുന്നു ബലൂണുകള്‍ വഴി

വടക്കന്‍ കൊറിയയിലേക്കു ബൈബിളുകള്‍ എത്തിക്കുന്നു ബലൂണുകള്‍ വഴി

Breaking News Top News

വടക്കന്‍ കൊറിയയിലേക്കു ബൈബിളുകള്‍ എത്തിക്കുന്നു ബലൂണുകള്‍ വഴി
സോള്‍ ‍: ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വടക്കന്‍ കൊറിയയിലേക്കു സുവിശേഷമെത്തിക്കാനായി പുറത്തുനിന്നുള്ള സുവിശേഷകര്‍ കൈക്കൊള്ളുന്നത് വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ്.

രാജ്യത്ത് ക്രൈസ്തവര്‍ക്ക് ആരാധിക്കുവാനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കര്‍ശന വിലക്കുള്ളതിനാല്‍ ദക്ഷിണ കൊറിയ വഴിയാണ് സുവിശേഷത്തിനായി പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്.

വലിയ ബലൂണുകളില്‍ ഹീലിയം നിറച്ചു വീര്‍പ്പിച്ച് ബൈബിളുകള്‍ കെട്ടിയിറക്കിയാണ് എത്തിക്കുന്നത്. ഇതിനായി ജി.പി.എസ്. സംവിധാനം ഉപയോഗിക്കുന്നു.

ജി.പി.എസ്. ട്രക്കിലൂടെ ആവശ്യക്കാര്‍ക്ക് ബൈബിള്‍ രഹസ്യമായി എത്തിക്കുകയാണ്. സുവിശേഷ സംഘടനയായ വോയ്സ് ഓഫ് മാര്‍ട്ടിയര്‍ ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മറ്റു ചില സംഘടനകള്‍ റേഡിയോ പ്രക്ഷേപണത്തിലൂടെയാണ് സുവിശേഷ പ്രവര്‍ത്തനങ്ങളും ആത്മീയ പരിപാടികളും റേഡിയോ തരംഗങ്ങള്‍ വഴി പ്രക്ഷേപണം ചെയ്യുന്നത്.