യു.എന്നില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ന്നു

Breaking News USA

യു.എന്നില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ന്നു
ഐക്യരാഷ്ട്ര കേന്ദ്രം: ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ന്നു സെപ്റ്റംബര്‍ 1ന് നടന്ന ചടങ്ങില്‍ യു.എന്‍ ‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും നേതൃത്വം നല്‍കി.

 

പലസ്തീന്റെയും വത്തിക്കാന്റെയും പതാകകള്‍ ഉയര്‍ത്താനുള്ള പ്രമേയം യു.എന്‍ പൊതുസഭ ഈ മാസം ആദ്യം പാസ്സാക്കിയിരുന്നു. 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇസ്രായേല്‍ ‍, അമേരിക്ക തുടങ്ങിയ ആറു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. 45 രാജ്യങ്ങള്‍ വിട്ടുനിന്നു.

 

പലസ്തീനിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതില്‍ ഇസ്രായേലിനു കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വത്തിക്കാനും പലസ്തീനിനെ അംഗീകരിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.