മാതള നാരകം ആരോഗ്യദായകം

Breaking News Health

മാതള നാരകം ആരോഗ്യദായകം
മാതള നാരങ്ങാ ഇന്ന് വിപണിയില്‍ സുലഭമാണ്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഗുണകരമായ ഒരു ഫലമാണ് മാതളനാരങ്ങ.

 

നാരുകള്‍ ‍, വിറ്റാമിന്‍ എ, സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം എന്നിങ്ങ നിരവധി പോഷകങ്ങളടങ്ങിയ ഫലമാണ് മാതളം. ആയതുകൊണ്ടുതന്നെ ഇത് ദൈനം ദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പോഷകഗുണത്തില്‍ മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാതള നാരങ്ങാ ഫലപ്രദമാണ്.

 

ക്യാന്‍സര്‍ ചികിത്സയ്ക്കായി കീമോ തെറാപ്പിക്കു വിധേയരാകുന്നവര്‍ പതിവായി മാതള നാരങ്ങാ കഴിക്കുന്നതും ഗുണകരമാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ ഇത് നിലനിര്‍ത്തുന്നു, അതുപോലെ ഹീമോഗ്ളോബിന്റെ അളവ് കൂട്ടുന്നു, മലിനമായ പരിസരങ്ങളില്‍നിന്നും ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൌവ്വനംനിലനിര്‍ത്തുവാന്‍ മാതളം സഹായിക്കുന്നു.

 

ശരീരത്തിലെ രക്തശുദ്ധി വര്‍ദ്ധിപ്പിച്ച് ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. മാതളനാരങ്ങാ സ്ഥിരമായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവു കൂട്ടുകയും ചീത്ത കൊളസ്ട്രോളായ എല്‍ ‍.ഡി,.എല്ലിന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു.

 

മാതളം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വരാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാത്രമല്ല ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുള്ള മാതള ജ്യൂസ് നല്ലതാണ്. കൂടാതെ ദഹനപ്രക്രീയ ശരിയായ നിലയില്‍ നിലനിര്‍ത്തുന്നു. വിശപ്പ് കൂട്ടുകയും ദഹനക്കേട് മാറ്റുകയും ചെയ്യുന്നു.

 

പിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നത് മൂലമുള്ള നെഞ്ചെരിച്ചില്‍ ‍, വയറുവേദന എന്നിവ മാറാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി കഴിച്ചാല്‍ മതിയാകും. മാതളം ശരീരത്തെ നന്നായി തണുപ്പിക്കും. ആയതിനാല്‍ ഉഷ്ണത്തെ ചെറുക്കാന്‍ മാതളത്തിനു കഴിവുണ്ട്.

Leave a Reply

Your email address will not be published.