ക്രൂരനായ ഹിറ്റ്ലറുടെ വീട് ഇനി മനുഷ്യാവകാശ പരിശീലന കേന്ദ്രം

ക്രൂരനായ ഹിറ്റ്ലറുടെ വീട് ഇനി മനുഷ്യാവകാശ പരിശീലന കേന്ദ്രം

Breaking News Top News

ക്രൂരനായ ഹിറ്റ്ലറുടെ വീട് ഇനി മനുഷ്യാവകാശ പരിശീലന കേന്ദ്രം

വിയന്ന: ലോകം കണ്ട അതിക്രൂരനായ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ജന്മ വീട് പോലീസുകാര്‍ക്കുവേണ്ടിയുള്ള മനുഷ്യാവകാശ പഠനകേന്ദ്രമാക്കാന്‍ ഓസ്ട്രിയ സര്‍ക്കാര്‍ ‍.

ഈ വര്‍ഷം തന്നെ പുനരുദ്ധാരണ ജോലികള്‍ തുടങ്ങും. 2025 ഓടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു. തൊട്ടടുത്ത വര്‍ഷം ഇവിടെ പോലീസുകാര്‍ക്കുള്ള പരിശീലനം തുടങ്ങും.

17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യപ്പെട്ട് ചിലര്‍ രംഗത്തു വന്നെങ്കിലും ചരിത്രകാരന്മാരില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും കടുത്ത എതിര്‍പ്പുണ്ടായതോടെ തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു.

ഓസ്ട്രിയായില്‍ ജര്‍മ്മന്‍ അതിര്‍ത്തിക്ക് സമീപമുള്ള ബ്രോണൌവിലാണ് ഹിറ്റ്ലര്‍ ജനിച്ച ഇളം മഞ്ഞനിറത്തില്‍ പെയിന്റടിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുകള്‍ നിലയിലുള്ള വാടക മുറിയില്‍ 1889-ലാണ് ഹിറ്റ്ലറുടെ ജനനം.

ചെറുപ്പത്തില്‍ വളരെ കുറച്ച് നാള്‍ മാത്രമേ ഹിറ്റ്ലര്‍ ഈ വസതിയില്‍ കഴിഞ്ഞിരുന്നുള്ളുവെങ്കിലും നാസി അനുഭാവികള്‍ക്കിടയില്‍ ഹിറ്റ്ലറുടെ ജന്മ ഗൃഹം എന്ന നിലയില്‍ ഈ വീടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.

2019-ലാണ് ഹിറ്റ്ലറുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഓസ്ട്രിയന്‍ കോടതി ഉത്തരവിട്ടത്. വീട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉടമസ്ഥനായിരുന്ന ജെര്‍ലാന്‍ഡ് പോമറിന് നഷ്ടപരിഹാരമായി 7,20,000 യൂറോ ലഭിച്ചു.

1970 മുതല്‍ പോമര്‍ ഈ വീട് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയത്തിന് വാടകയ്ക്ക് നല്‍കി വരികയായിരുന്നു.

കടുത്ത യഹൂദ വിരോധിയായ ഹിറ്റ്ലര്‍ തന്റെ ഭരണ കാലത്ത് ഏകദേശം 65 ലക്ഷത്തോളം യഹൂദരെയാണ് കൊന്നൊടുക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.