സുവിശേഷ വിരോധിയായ മാന്ത്രിക രാജാവ് രാജാധിരാജാവിനെ കണ്ടുമുട്ടി
എന്ഡിജാമിന: പ്രകൃതി-നിഗൂഢ ശക്തികളെ ഉപയോഗിച്ച് മാന്ത്രിക വിദ്യ നടത്തി വന്നിരുന്ന സുവിശേഷ വിരോധിയായ രാജാവ് സാക്ഷാല്‍ രാജാധി രാജാവും കര്‍ത്താധി കര്‍ത്താവുമായ യേശഉക്രിസ്തുവിനെ കണ്ടെത്തി.
വടക്കന്‍ -മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ചാഡില്‍ നടന്ന ദൈവത്തിന്റെ ഒരു അത്ഭുത പ്രവര്‍ത്തിയാണ് വിവരിക്കുന്നത്. പ്രമുഖ ക്രിസ്തീയ സംഘടനയായ അണ്‍ഫോള്‍ഡിംഗ് വേഡ് ചാഡിലെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടത്തെ ചാഡ് അറബിക് ഭാഷയിലും മറ്റു ഗോത്രഭാഷകളിലും വേദപുസ്തകം വിവര്‍ത്തനം ചെയ്യുവാന്‍ തുടങ്ങി.
ഇതില്‍ യിരെമ്യാവ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ചാഡിയാന് അറബി ഭാഷയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്തു. യിരെമ്യാവിന്റെ നേതൃത്വത്തിലുള്ള ഒരു സുവിശേഷ ടീം സുവിശേഷം കേട്ടിട്ടുപോലുമില്ലാത്ത ഒരു ഗ്രാമത്തിലേക്കു കടന്നു പോയി, ജനങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. എന്നാല്‍ അവിടത്തെ ഗ്രാമത്തിന്റെ മൂപ്പന് അവര്‍ രാജാവ് എന്നാണ് വിളിക്കുന്നത്.
ഇദ്ദേഹം പ്രകൃതി ശക്തികളെയും നിഗൂഢമായ ശക്തികളെയും ഉപയോഗിച്ച് ജനത്തെ അടിച്ചമര്‍ത്തി ഭരിക്കുന്ന വ്യക്തിയായിരുന്നു.
വളരെ പ്രതികൂല അവസ്ഥയുള്ള സ്ഥലമായിരുന്നെങ്കിലും ധൈര്യം സംഭരിച്ച് അവിടെയെത്തി. അവിടത്തെ രാജാവ് ഒരു രോഗിയായി കിടക്കുന്ന അവസ്ഥയിലായിരുന്നു.
ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതി. യിരെമ്യാവും ടീം അംഗങ്ങളും അദ്ദേഹം സുഖം പ്രാപിക്കുവാന്‍ പരമാവധി കാര്യങ്ങളൊക്കെ ചെയ്തുവെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ അവിടത്തെ ചില ആളുകളെ യിരെമ്യാവും ടീം അംഗങ്ങളും സ്വാധീനം ചെലുത്തി വരുധിയിലാക്കി. അവരോട് സ്വന്തം ഭാഷയില്‍ ഓഡിയോ വിഷ്വല്‍ ഓപ്പണ്‍ ബൈബിള്‍ കഥകളും സുവിശേഷവും പങ്കുവെച്ചു.
അവര്‍ സുവിശേഷം കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. ഇതിനിടയില്‍ രാജാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന ഒരു ആത്മ പ്രേരണയും യിരെമ്യാവിനുണ്ടായി. ഇതിനായി കര്‍ത്താവ് യിരെമ്യാവിന്റെ ഉള്ളില്‍ ധൈര്യം നല്കി. യിരെമ്യാവ് രാജാവിനോട്: ഞാന്‍ അങ്ങേക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്നു ചോദിച്ചു. അദ്ദേഹം സമ്മതം മൂളിയപ്പോള്‍ യിരെമ്യാവ് അദ്ദേഹത്തിന്റെ കൈ പിടിച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങി.
തുടര്‍ന്ന് രാജാവിനോട് യേശുവിനെ രക്ഷകനായി അവതരിപ്പിക്കുവാന്‍ പ്രേരണയുണ്ടായ യിരെമ്യാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “അങ്ങാണ് ഇവിടത്തെ രാജാവ് എന്നാല്‍ അങ്ങേക്ക് രാജാക്കന്മാരുടെ രാജാവിനെ അറിയുമോ? അങ്ങ് അവനില്‍ വിശ്വസിക്കുന്നുവോ? എന്നു ചോദിച്ചു.
വിശ്വസിക്കുന്നുവെങ്കില്‍ ഇപ്പോള്‍ അങ്ങയെ ആ രാജാവ് സഹായിക്കും എന്നുകൂടി പറഞ്ഞപ്പോള്‍ രാജാവ് സമ്മതിച്ചു. അപ്പോള്‍ത്തന്നെ ആ രാജാവ് യേശുക്രിസ്തുവിനെ തന്റെ രക്ഷകനും ദൈവവുമായി ഏറ്റു പറഞ്ഞു.
യിരെമ്യാവും ടീം അംഗങ്ങളും ശക്തമായി പ്രാര്‍ത്ഥിച്ചു. രാജാവിനു മാനസാന്തരം ഉണ്ടാകുകയും രോഗസൌഖ്യം വരുകയുമുണ്ടായി.
തുര്‍ന്നു അവിടത്തെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയും ജനങ്ങള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരികയുമുണ്ടായി.

