ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

Asia Breaking News Middle East

ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

യിസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മീയ പരിവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച ഒരു മിഷണറി പങ്കുവെയ്ക്കുന്നു.

ആര്‍ടിഎന്‍ മിനിസ്ട്രീസിലെ (റീച്ചിംഗ് ദി നേഷന്‍സ്) ഗ്ളോബല്‍ കാറ്റലിറ്റിക് മിനിസ്ട്രിയുടെ ബ്രദര്‍ വി പറയുന്നത്: അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഇറാനികളോട് സംസാരിച്ചാല്‍ അവര്‍ ഒരിക്കലും നിങ്ങളുടെ വാക്ക് കേള്‍ക്കില്ല.

ക്രിസ്ത്യാനികളെക്കുറിച്ചോ യേശുവിനെക്കുറിച്ചോ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ഇസ്ളാമിനോടുള്ള നിരാശ വളരെ വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് നയിച്ചിരിക്കുന്നു.

ഈ പീഢനത്തിനിടയിലും ദൈവവചനവും അവന്റെ സ്നേഹവും കേള്‍ക്കാന്‍ ആളുകള്‍ ഇപ്പോള്‍ വളരെ തുറന്നിരിക്കുന്നു. ബ്രദര്‍ വി പറയുന്നു. കാരണം ഇറാനികള്‍ മുഴുവന്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്നേഹത്തിനായി തീവ്രമായി തിരയുകയാണ്.

ദൈവം തന്റെ പുത്രനായ യേശുവിലൂടെ നമുക്ക് നല്‍കിയ സ്നേഹം ആ സ്നേഹമാണ് ബ്രദര്‍ വിയെ മുസ്ളീ പാരമ്പര്യത്തില്‍നിന്നും ക്രിസ്തുവിങ്കലേക്കു നയിച്ചത്.

ഒരു ക്രിസ്ത്യന്‍ എന്ന നിലയില്‍ ഈ തുറന്ന മനസ്സ് അവരുമായി സുവിശേഷം പങ്കിടാന്‍ എന്നെ ആവേശഭരിതനാക്കുന്നു. കാരണം അവര്‍ക്ക് ഈ വിഗ്രഹ ഇസ്ളാം വേണ്ട.

ഇതൊരു മികച്ച അവസരമാണ്. ഇറാനെ ശത്രുവായിക്കരുതുന്ന പ്രവണത നിങ്ങള്‍ക്കുണ്ടെങ്കില്‍ ഓര്‍ക്കുക അവിടെ ധാരാളം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്.

അതിനെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു അവയവമായി കണക്കാക്കുക. ബ്രദര്‍ വി പറയുന്നു. ലോകത്ത് ഇപ്പോള്‍ അതിവേഗം ക്രിസ്തുമതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇറാന്‍.

ഇവിടെ പത്തുലക്ഷത്തിലേറെ ക്രൈസ്തവര്‍ പുതുതായി വന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.