വേഗത്തില്‍ നടന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

വേഗത്തില്‍ നടന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

Health

വേഗത്തില്‍ നടന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

യാത്രകള്‍ക്കായും വ്യായാമത്തിനായും നടക്കുന്നവരാണ് നമ്മള്‍. സാധാരണ വേഗത്തില്‍ കവിഞ്ഞ് നമ്മള്‍ നടക്കാറുമില്ല. എന്നാല്‍ നടക്കുന്നത് വേഗത്തിലാണെങ്കില്‍ അത് നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ജീവതശൈലി രോഗങ്ങളിലൊന്നായ ടൈപ് 2 പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറുകളാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും ഇത്തരം രോഗങ്ങള്‍ക്കു കാരണം.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലൊരു വ്യായാമം നടത്തമാണ്. പക്ഷെ പതുക്കെയുള്ള നടത്തം അല്ല ഗുണം ചെയ്യുന്നത്. വേഗത്തില്‍ നടക്കണം.

അതും മണിക്കൂറില്‍ 4 കിലോമീറ്ററോ അതില്‍ കൂടുതലോ എന്നാ കണക്കില്‍ 20-30 മിനിറ്റ് നടക്കണം.പെട്ടെന്നൊരു ദിവസം വേഗത്തില്‍ നടക്കുവാന്‍ നമ്മള്‍ക്കു കഴിയില്ല.

അതിനാല്‍ ദിവസവും പരിശീലിക്കണം. അപ്പോള്‍ നടക്കാന്‍ പ്രാപ്തരാകും. ഇത് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനും ഹൃദയത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും ആരോഗ്യം നിലനിര്‍ത്തുവാനും സഹായിക്കും.

കൃത്യമായ ആരോഗ്യകരമായ ഡയറ്റുകൂടി പാലിച്ചാല്‍ ശരീരത്തിന്റെ സമ്പൂര്‍ണ്ണ ആരോഗ്യത്തിനു ഒരു പരിധിവരെ പ്രയോജനം കിട്ടും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.