യേശുവിനെ ദര്‍ശനത്തില്‍ കണ്ടു വിശ്വസിച്ച യുവതിയുടെ വായ് ഭര്‍ത്താവ് മുറിച്ചു

യേശുവിനെ ദര്‍ശനത്തില്‍ കണ്ടു വിശ്വസിച്ച യുവതിയുടെ വായ് ഭര്‍ത്താവ് മുറിച്ചു

Africa Breaking News

യേശുവിനെ ദര്‍ശനത്തില്‍ കണ്ടു വിശ്വസിച്ച യുവതിയുടെ വായ് ഭര്‍ത്താവ് മുറിച്ചു
ഉഗാണ്ട: ഉഗാണ്ടയില്‍ മുസ്ളീമായ ഭര്‍ത്താവിന്റെ കൂടെ പ്രാര്‍ത്ഥനയ്ക്കായി തയ്യാറെടുത്തപ്പോള്‍ യേശുവിനെ ദര്‍ശനത്തില്‍ കണ്ട ഭാര്യയുടെ വായ് കത്തികൊണ്ടു മുറിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തു.

കിഴക്കന്‍ ഉഗാണ്ടയില്‍ പല്ലിസ ജില്ലയില്‍ ആഗുലി കൌണ്ടിയിലെ ഒബുറ്റിറ്റ് ഗ്രാമത്തിലെ ഒരു മുസ്ളീം ഭവനത്തിലാണ് സംഭവം നടന്നത്.

ജനുവരി 13-ന് മുന്‍സിതുല ബുലിറോ (45) എന്ന യുവതിയാണ് കര്‍ത്താവിനെ വിശ്വസിച്ചതിന്റെ പേരില്‍ സ്വന്തം വായും കുടുംബവും നഷ്ടമായത്. 13-ന് മുന്‍സിതുലയുടെ ഭര്‍ത്താവ് വീട്ടില്‍വച്ച് വൈകിട്ടത്തെ ഇസ്ളാം മത പ്രാര്‍ത്ഥനയ്ക്കായി തയ്യാറെടുത്തു. മുന്‍സിതുലയും ഒപ്പം കൂടി.

പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഉച്ചത്തില്‍ അസാധാരണമായ ഒരു ശബ്ദം യുവതി കേള്‍ക്കുകയുണ്ടായി “യേശുവാ” എന്ന് അറബിക് ഭാഷയിലായിരുന്നു ആ ശബ്ദം. അപ്പോള്‍ത്തന്നെ മുന്‍സിതുലയുടെ ശരീരം ബലഹീനമായി. തുടര്‍ന്ന് ഉയരത്തില്‍നിന്നും ഒരു വെളിച്ചം വരുന്നതുകണ്ടു, യേശുവാ എന്നു വീണ്ടും വീണ്ടും പറയുന്നതു കേട്ടു.

ഭത്താവ് ഇതു ശ്രദ്ധിച്ചതിനുശേഷം വീടിനു പുറത്തിറങ്ങി ഭാര്യയോട് എന്തോ തെറ്റായതു കേള്‍ക്കുവാനിടയായി എന്നു പറഞ്ഞു. എന്തോ ദുരാത്മാവ് ഭാര്യയില്‍ ബാധിച്ചതിനെക്കുറിച്ചായിരുന്നു അയാള്‍ ചിന്തിച്ചത്. അന്നു രാത്രിയില്‍ത്തന്നെ മറ്റൊരു ദൃശ്യവും മുന്‍സിതുല കാണുവാനിടയായി., അര്‍ദ്ധ രാത്രിയില്‍ വലിയ വെളിച്ചത്തില്‍ ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യന്‍ ഒരു നദി കടന്നു അവളുടെ അടുക്കലേക്കു വരുന്നു. ‘സമാധാനമായിരിക്ക, ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞു.

പിറ്റേ ദിവസം രാവിലെ തന്നെ മുന്‍സിതുല അയല്‍ക്കാരനായ ഒരു ക്രിസ്ത്യാനിയുടെ വീട്ടില്‍ ചെന്നു ഈ വിവരങ്ങള്‍ പറഞ്ഞു. അദ്ദേഹം അവളോട് സുവിഷേം പങ്കുവെച്ചു. യേശുവാണ് സന്ദര്‍ശിച്ചതെന്നു പറഞ്ഞു പ്രാര്‍ത്ഥിച്ചു. ഈ സമയം മറ്റൊരു വ്യക്തി വാതില്‍ തുറന്നു അകത്തേക്കു നോക്കിയപ്പോള്‍ മുന്‍സിതുലയും മറ്റും പ്രാര്‍ത്ഥിക്കുന്നതു കാണുവാനിടയായി.

മുസ്ളീമായ ഇയാള്‍ മുന്‍സിതുലയുടെ ഭര്‍ത്താവിനോടു വിവരം പറഞ്ഞു. മുന്‍സിതുല വീട്ടിലേക്കു തിരികെ ചെന്നപ്പോള്‍ ഭര്‍ത്താവ് കോപിഷ്ടനായി മുന്‍സിതുലയെ തൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നു മുറിക്കു പുറത്തിറങ്ങി ഒരു കത്തിയുമായി വന്നു “അല്ലാഹു അക്ബര്‍ ‍” എന്നു ഉച്ചത്തില്‍ മൂന്നു പ്രാവശ്യം ചൊല്ലിക്കൊണ്ട് ഇനി യേശുവിനെപ്പറ്റി ഈ വീട്ടില്‍ സംസാരിക്കരുതെന്നും പറഞ്ഞ് അവളുടെ വായ് മുറിച്ചു.

വേദനകൊണ്ട് നിലവിളിച്ച അവളെ മക്കള്‍ ഓടിവന്നു അയല്‍ക്കാരമായി ചേര്‍ന്ന് ഉടന്‍തന്നെ ഒരു ആശുപത്രിയില്‍ എത്തിച്ചു. വായില്‍നിന്നു ചോര ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനിന്ന മുന്‍സിതുലയെ പിന്നീട് ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തി വീട്ടില്‍നിന്നും പുറത്താക്കി. ഇവര്‍ക്ക് 7 മക്കളാണുള്ളത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.