പേടി വേണ്ട, എഐ ജോലി തെറിപ്പിക്കില്ല; ഇന്ത്യന്‍ ടെക് ജോലികളില്‍ 12-15 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന്
ന്യൂഡെല്‍ഹി: എഐ വന്നതോടെ എല്ലാവര്‍ക്കും പേടിയായിക്കഴിഞ്ഞു. ജോലി നഷ്ടപ്പെടുമോ എന്നാണ് ചിന്ത. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന പേടിയൊന്നും വേണ്ടെന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് സന്തോഷം ഉണ്ടാക്കുന്നു.
ടെക് മേഖലയില്‍ ജോലിക്കാരെ കൂടുതല്‍ വേണമെന്നതാണ് സ്ഥിതി. 2026-ല്‍ ഇന്ത്യയിലെ ടെക് ജോലികളില്‍ 12-15 വരെ ശതമാനം വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
1.25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഇത് വഴിയൊരുക്കുന്നത് പ്രമുഖ വര്‍ക് സൊല്യൂഷന്‍സ് പ്രൊവൈഡറായ അഡീക്കോയുടെ പഠന റിപ്പോര്‍ട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്.
ടെക് മേഖലയില്‍ പ്രാവീണ്യമുള്ളവരുടെ ഒഴിവുകള്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. എഐ, സൈബര്‍ സെക്യൂരിട്ടി തുടങ്ങിയ മേഖലകളില്‍ മാത്രം 51 ശതമാനം വളര്‍ച്ചയാണുണ്ടായത്.
മെഷീന്‍ ലോഞ്ചിങ് എഞ്ചിനിയര്‍മാരുടെയും ഫുള്‍ സ്റ്റാക്ക് ഡെവലര്‍മാരുടെയും ഒഴിവുകളും മുന്‍ വര്‍ഷങ്ങളേക്കാള്‍ 2026-ല്‍ വര്‍ദ്ധിക്കും.
നോണ്‍ ടെക് സെക്ടറുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള നടപടികള്‍ ഈ മേഖലയിലെ തൊഴില്‍ വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

