ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി

ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി

Breaking News Top News

ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി
പാലു: ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും നാശം വിതച്ച സ്ഥലത്ത് ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ട സ്ഥാനത്ത് പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.

2018 സെപ്റ്റംബറിലാണ് പ്രമുഖ നഗരമായ പാലുവിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും നാശം വിതച്ചത്. 2,256 പേര്‍ മരിക്കുകയും 70,000 വീടുകളും 300 ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തകര്‍ന്നടിയുകയുമായിരുന്നു. പാലുവിലും സിഗി ജില്ലയിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ബര്‍ണബാസ് ഫണ്ട് കഴിവിന്റെ പരമാവധി 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും 277 ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.

നാശനഷ്ടങ്ങളുടെ വേദന മറക്കുവാന്‍ കഴിയില്ലെങ്കിലും പുതിയ ആരാധനാലയം ലഭിച്ചതില്‍ വിശ്നാസികള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പുതിയ ചര്‍ച്ച് കെട്ടിടം ലഭിച്ച ഫിലദല്‍ഫിയ ലാകുട്ട ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഐ. വായന്‍ ധര്‍മാദി പറഞ്ഞു.

ആഗസ്റ്റ് ആദ്യവാരത്തില്‍ത്തന്നെ മിക്ക ചര്‍ച്ചുകളിലും ആരാധന തുടങ്ങുകയും ചെയ്തു. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സംഘടന വസ്ത്രങ്ങളും ആഹാരവും കുടിവെള്ളവും മരുന്നുകളും വിതരണം ചെയ്തു.

അന്ന് സുനാമിയില്‍ സുലാവേസിയിലെ ഒരു ചര്‍ച്ചില്‍ നടന്ന ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുത്ത 5 കുട്ടികളെ കാണാതായത് ക്രൈസ്തവ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു.