ചൈനീസ് പാസ്റ്റര്‍ക്ക് ജയില്‍ മോചനം

ചൈനീസ് പാസ്റ്റര്‍ക്ക് ജയില്‍ മോചനം

Asia Breaking News

ചൈനീസ് പാസ്റ്റര്‍ക്ക് ജയില്‍ മോചനം
ബീജിംഗ്: ചൈനയില്‍ കഴിഞ്ഞ 8 മാസമായി തടവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചു.

തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാനിലെ ഏര്‍ളി റെയിന്‍ കവനന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ലി യാങ് ക്വിങ് ആണ് ജയില്‍ മോചിതനായത്. 2018 ഡിസംബര്‍ 9-ന് പാസ്റ്റര്‍ ലി, ഭാര്യ ഷങ് ഷാനിയു,

മറ്റൊരു പാസ്റ്ററായ വാങ്യയി, ക്വിന്‍ ദെര്‍ഫു, ഗൌ ഷോങ്ഷാന്‍ എന്നിവരെ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കിടയില്‍ സുരക്ഷാ പോലീസ് റെയ്ഡു ചെയ്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇതില്‍ ഭാര്യ ഷങിനെ കഴിഞ്ഞ ജൂണില്‍ വിട്ടയച്ചിരുന്നു. ബാക്കിയുള്ളവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള പരിശ്രമത്തിലാണ് ചര്‍ച്ചിലെ വിശ്വാസികള്‍ ‍.

ഇവരുടെ ഹൌസ് ചര്‍ച്ചില്‍ 100 വിശ്വാസികളുണ്ട്. ജാമ്യം ലഭിച്ച പാസ്റ്റര്‍ ലി ഹുബൈയിലെ തന്റെ വസതിയിലെത്തി.

പാസ്റ്റര്‍മാരും വിശ്വാസികളും കൂടി വരവു നടത്തിയത് നിയമവിരുദ്ധമാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അംഗീകാരമില്ലാത്ത സഭയാണെന്നും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുവെന്നും കുറ്റം ആരോപിക്കുന്നു.