സഭയില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

സഭയില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Breaking News Global

സഭയില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
ഒഅക്സക: ചര്‍ച്ച് പാസ്റ്റര്‍ ഞായറാഴ്ച സഭാ ശുശ്രൂഷയ്ക്കിടയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മെക്സിക്കോയില്‍ ഒഅക്സകയിലെ ത്ലാലിക്സ്താക്ക്ഡി ക്യുബെറ നഗരത്തിലെ ഫ്രാറ്റര്‍നിദാദ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ ആല്‍ഫ്രറി ലിക്ടര്‍ ക്രൂസ് കാന്‍സികോയാണ് പ്രസംഗ പീഠത്തില്‍ വെടിയേറ്റു പിടഞ്ഞു വീണത്.

പാസ്റ്റര്‍ ആല്‍ഫ്രറി ലിക്ടര്‍ പ്രസംഗിച്ചുകൊണ്ടു നിന്നപ്പോള്‍ ഒരു തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിക്ടറിനെ വിശ്വാസികള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

വെടിവെച്ചശേഷം അക്രമി ഓടി വെടിവെയ്ക്കാന്‍ ശ്രമിക്കവെ വിശ്വാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. ആഗസ്റ്റ് 3-ന് മറ്റൊരു സഭയിലെ പാസ്റ്റര്‍ ആരോണ്‍ മെന്‍ഡന്റ് അക്രമിയുടെ വെടിയേറ്റു മരിച്ചിരുന്നു.

ക്രിമിനല്‍ ലഹരി മാഫിയാകള്‍ കൊടികുത്തി വാഴുന്ന മെക്സിക്കോയില്‍ സുവിശേഷ വിഹിത സഭകളിലെ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയാകുകയാണ്.

ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരായി ആളുകളെ ബോധവല്‍ക്കരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സുവിശേഷ പ്രവര്‍ത്തകരെയും വിശ്വാസികളെയും ആക്രമിക്കുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്.

നിരവധി ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങള്‍ ദൈവസഭകള്‍ക്കു ഭീഷണിയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2012 മുതല്‍ 23 സഭാ നേതാക്കള്‍ കൊല്ലപ്പെട്ടു.