ചൂട് ചായ കുടിക്കുന്നത് പതിവാണോ? സൂക്ഷിക്കുക

ചൂട് ചായ കുടിക്കുന്നത് പതിവാണോ? സൂക്ഷിക്കുക

Health

ചൂട് ചായ കുടിക്കുന്നത് പതിവാണോ? സൂക്ഷിക്കുക
രാവിലെ ഒരു ചൂടു ചായ കുടിക്കുന്നത് പലര്‍ക്കും സന്തോഷമുളവാക്കുന്ന കാര്യമാണ്.

എന്നാല്‍ അമിത ചൂടോടെ ചായ അകത്താക്കുന്നവര്‍ സൂക്ഷിക്കുക. അന്നനാളത്തിലെ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചായ കുടിക്കുന്നവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 40-75-ന് ഇടയില്‍ പ്രായമുള്ള 50045 പേരിലാണ് പഠനം നടത്തിയത്.

2004 മുതലാണ് പഠനം ആരംഭിച്ചത്. ഇവരില്‍ മറ്റുള്ളവരേക്കാള്‍ അന്നനാള ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

65 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന 2016-ല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

തിളപ്പിച്ചെടുത്ത ചായ, പാനീയം എന്നിവ ചുരുങ്ങിയത് 4 മിനിറ്റിനുശേഷമേ കുടിക്കാവു എന്നും അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി വക്താവ് ഡോ. ഫര്‍ഹദ് ഇസ്രാമി അഭിപ്രായപ്പെടുന്നു.