രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ പദ്ധതിയില്ല: കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ പദ്ധതിയില്ല: കേന്ദ്ര സര്‍ക്കാര്‍

India Kerala

രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ പദ്ധതിയില്ല: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പി. ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കിയെങ്കിലും രാജ്യവ്യാപകമായി നിയമം നടപ്പാക്കാന്‍ ആലോചനയില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

ബി.ജെ.പി. ഭരിക്കുന്ന യു.പി.യിലും, മദ്ധ്യപ്രദേശിലും നിയമം നടപ്പാക്കിയിരുന്നു. അതുപോലെ കര്‍ണാടക, ഹരിയാന, അസം സംസ്ഥാനങ്ങളും നിയമം നടപ്പാക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പി.മാരാണ് മതപരിവര്‍ത്തന നിയമത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്.

എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട തടങ്കല്‍ ‍, അന്വേഷണം, വിചാരണ എന്നിവ സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയില്‍പ്പെട്ട കാര്യമാണെന്നായിരുന്നു മറുപടി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതു ഉത്തരവും പോലീസും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്.

നിയമ വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവിലുള്ള നിയമം അനുസരിച്ച് നടപടി എടുക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.