ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒന്ന് ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിന്
ലണ്ടന്‍: ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ഗര്‍ഭഛിദ്രങ്ങള്‍ റെക്കോര്‍ഡിലേക്കെന്ന് റിപ്പോര്‍ട്ട്.
2023-ല്‍ ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒരു ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കപ്പെട്ടതായി പുതുതായി പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരണ കണക്കുകളില്‍ വ്യക്തമാക്കുന്നു.
2023-ല്‍ ഇംഗ്ളണ്ടിലും വെയില്‍സിലുമായി 8,41,050 ഗര്‍ഭധാരണങ്ങള്‍ നടന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് (ഒഎന്‍എസ്) പുതുതായി പുറത്തുവിട്ട കണക്കുകളില്‍ കാണിക്കുന്നു.
ഇതില്‍ 2,49,970 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. 2022-ല്‍ രേഖപ്പെടുത്തിയ 2,47,705 ഗര്‍ഭഛിദ്രങ്ങളെ അപേക്ഷിച്ച് 13.0 ശതമാനം കൂടുതലാണ്.
കൌമാര ഗര്‍ഭധാരണ നിരക്ക് കുറഞ്ഞു വരുമ്പോഴും എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ 7-മത്തെ വാര്‍ഷികവും 30-നും 34-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണങ്ങള്‍ (2,60,810) രേഖപ്പെടുത്തിയത്.

